---
title: " പൊന്നേ ഇങ്ങനെ ഓടല്ലേ ....! സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്"
english_title: "Gold prices increase in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356291/gold-prices-increase-in-kerala"
published_at: "2026-04-30T09:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2da3fb89fd_gold.jpg"
keywords: []
---

#  പൊന്നേ ഇങ്ങനെ ഓടല്ലേ ....! സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

> **Lead Summary:** **തിരുവനന്തപുരം: **ഇന്നും രക്ഷയില്ലല്ലോ... കേരളത്തിൽ സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ഇന്നും രക്ഷയില്ലല്ലോ... കേരളത്തിൽ സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ വൈകീട്ട് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,10,320 രൂപയായിരുന്നു. എന്നാൽ ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് സ്വർണ വില കുറഞ്ഞിരിക്കുകയാണ്. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356291/gold-prices-increase-in-kerala)