---
title: "ചോറിനൊപ്പം അവിയലുണ്ടെങ്കിൽ വേറെന്തു വേണം? ഇന്ന് സ്പെഷ്യൽ അവിയൽ തയാറാക്കാം..."
english_title: "aviyal racipe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356285/aviyal-racipe"
published_at: "2026-04-30T09:48:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2d84a8adc8_fd.jpg"
keywords: []
---

# ചോറിനൊപ്പം അവിയലുണ്ടെങ്കിൽ വേറെന്തു വേണം? ഇന്ന് സ്പെഷ്യൽ അവിയൽ തയാറാക്കാം...

> **Lead Summary:** ** മ**ലയാളികളുടെ സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് അവിയൽ. വൈവിധ്യമാർന്ന പച്ചക്കറികളും തേങ്ങയും ചേർത്തുണ്ടാക്കുന്ന ഈ വിഭവം പോഷകഗുണങ്ങളാൽ സമ്പന്നമാണ്.

## Article Content

** മ**ലയാളികളുടെ സദ്യവട്ടങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് അവിയൽ. വൈവിധ്യമാർന്ന പച്ചക്കറികളും തേങ്ങയും ചേർത്തുണ്ടാക്കുന്ന ഈ വിഭവം പോഷകഗുണങ്ങളാൽ സമ്പന്നമാണ്.

അവിയൽ റെസിപ്പി

1. ആവശ്യമായ പച്ചക്കറികൾ (നീളത്തിൽ അരിഞ്ഞത്)

ചേമ്പ്, ചേന

മത്തങ്ങ, കായ

വെള്ളരിക്ക, പടവലങ്ങ

മുരിങ്ങക്കായ്, പയർ

കാരറ്റ്, ബീൻസ്

മാങ്ങ (പുളിക്ക് ആവശ്യമായത്)

** അരപ്പിന് ആവശ്യമായവ**

തേങ്ങ ചിരകിയത്: 1.5 - 2 കപ്പ്

പച്ചമുളക്: 4-5 എണ്ണം (എരിവിനനുസരിച്ച്)

ജീരകം: 1 ടീസ്‌പൂൺ

മഞ്ഞൾപ്പൊടി: 1/2 ടീസ്‌പൂൺ

കറിവേപ്പില: ഒരു തണ്ട്

** പാകം ചെയ്യുന്ന വിധം**

ആദ്യം തന്നെ അരിഞ്ഞുവെച്ച പച്ചക്കറികൾ ആവശ്യത്തിന് വെള്ളവും (അധികം ഒഴിക്കരുത്), മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് വേവിക്കുക. (ആദ്യം വേവ് കൂടുതലുള്ള ചേനയും ചേമ്പും ഇട്ടശേഷം ബാക്കിയുള്ളവ ചേർക്കുന്നതാണ് ഉചിതം).

പിന്നീട് പച്ചക്കറികൾ വെന്തുവരുമ്പോൾ അതിലേക്ക് അരപ്പിനായി എടുത്തുവെച്ച തേങ്ങ, പച്ചമുളക്, ജീരകം എന്നിവ ഒതുക്കി (നന്നായി അരയ്ക്കരുത്) ചേർക്കുക.

പുളിക്ക് വേണ്ടി മാങ്ങയോ അല്ലെങ്കിൽ തൈരോ ചേർക്കാവുന്നതാണ്. അരപ്പിന്റെ പച്ചമണം മാറുന്നത് വരെ ചെറിയ തീയിൽ വേവിക്കുക. വെള്ളം വറ്റി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. അവസാനമായി ഇതിലേക്ക് നല്ല പച്ച വെളിച്ചെണ്ണയും ധാരാളം കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356285/aviyal-racipe)