---
title: "ട്രെയിനിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവ് പിടിയിൽ"
english_title: "Youth arrested for stealing student's laptop on train "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356284/youth-arrested-for-stealing-students-laptop-on-train"
published_at: "2026-04-30T09:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2d8a44037e_xzdf.jpg"
keywords: []
---

# ട്രെയിനിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവ് പിടിയിൽ

> **Lead Summary:** കോഴിക്കോട്: **[** ട്രെയിൻ യാത്രക്കാരനായ വിദ്യാർത്ഥിയുടെ വിലപിടിപ്പുള്ള ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി അബു സാലിഹിനെയാണ് പോലീസ് പിടികൂടിയത്. ഒരു ലക്ഷം രൂപയോളം വിലവരുന്ന ലാപ്‌ടോപ്പാണ് ഇയാൾ മോഷ്ടിച്ചത്.

## Article Content

കോഴിക്കോട്: **[** ട്രെയിൻ യാത്രക്കാരനായ വിദ്യാർത്ഥിയുടെ വിലപിടിപ്പുള്ള ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി അബു സാലിഹിനെയാണ് പോലീസ് പിടികൂടിയത്. ഒരു ലക്ഷം രൂപയോളം വിലവരുന്ന ലാപ്‌ടോപ്പാണ് ഇയാൾ മോഷ്ടിച്ചത്.

തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാർ എക്‌സ്പ്രസിലെ എ.സി കോച്ചിലായിരുന്നു മോഷണം. വിദ്യാർത്ഥി പരാതി നൽകിയതിനെ തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. റെയിൽവേ പോലീസും ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356284/youth-arrested-for-stealing-students-laptop-on-train)