---
title: "ഇതെന്താ പ്രസവ വാർഡോ ? പേയാട് ഒരു മൂർഖനെ പിടിക്കാൻ ചെന്നു, കോഴിക്കൂട്ടിൽ നിന്ന്  കിട്ടിയത് രണ്ടു പാമ്പുകളെയും 30 മുട്ടകളും"
english_title: "Went to catch a cobra; found two in the chicken coop"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356278/went-to-catch-a-cobra-found-two-in-the-chicken-coop"
published_at: "2026-04-30T09:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2d1490440e_snk.jpg"
keywords: []
---

# ഇതെന്താ പ്രസവ വാർഡോ ? പേയാട് ഒരു മൂർഖനെ പിടിക്കാൻ ചെന്നു, കോഴിക്കൂട്ടിൽ നിന്ന്  കിട്ടിയത് രണ്ടു പാമ്പുകളെയും 30 മുട്ടകളും

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം പേയാട് ചന്തമുക്കിന് സമീപം ഒരു മൂർഖൻ പാമ്പിനെ പിടികൂടാനെത്തിയവർക്ക് ലഭിച്ചത് രണ്ട് പാമ്പുകളെയും മുപ്പതോളം മുട്ടകളും. പേയാട് സ്വദേശിയായ മനുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം പേയാട് ചന്തമുക്കിന് സമീപം ഒരു മൂർഖൻ പാമ്പിനെ പിടികൂടാനെത്തിയവർക്ക് ലഭിച്ചത് രണ്ട് പാമ്പുകളെയും മുപ്പതോളം മുട്ടകളും. പേയാട് സ്വദേശിയായ മനുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്.

കൂട്ടില്‍ നിന്നും 16 വയസ്സോളം പ്രായമുള്ള ആണ്‍ മൂര്‍ഖനെ പിടികൂടുകയായിരുന്നു. ഇതിനിടെ സമീപത്തെ മറ്റൊരു പൊത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പ് കയറിപ്പോകുന്നത് കണ്ടു. പൊത്തില്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു പാമ്പിനെ കൂടി കിട്ടി. തുടര്‍ന്നുള്ള പരിശോധനയിലാണ് 30 ഓളം പാമ്പിന്‍ മുട്ടയും ഇവിടെ നിന്ന് കണ്ടെത്തിയത്. ഇവയെ വനംവകുപ്പ് ആസ്ഥാനത്ത് എത്തിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356278/went-to-catch-a-cobra-found-two-in-the-chicken-coop)