---
title: "ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണു; കുട്ടികൾ ഉൾപ്പെടെ ഏഴ് മരണം, മരിച്ചവരില്‍ രണ്ട് മലയാളികളും"
english_title: "hospital wall collapses in bengaluru due to heavy rain seven dead including children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356248/hospital-wall-collapses-in-bengaluru-due-to-heavy-rain-seven-dead-including-children"
published_at: "2026-04-29T21:29:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f22b117ce81_bangaluru_accident.jpg"
keywords: []
---

# ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണു; കുട്ടികൾ ഉൾപ്പെടെ ഏഴ് മരണം, മരിച്ചവരില്‍ രണ്ട് മലയാളികളും

> **Lead Summary:** ബം​ഗളൂരു: ബുധനാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് ബം​ഗളൂരുവില്‍ ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ശിവാജിനഗറിലെ ബൗറിങ് ആന്‍ഡ് ലേഡി കഴ്‌സൺ ആശുപത്രിയിയുടെ ചുറ്റുമതിലാണ് തകർന്നുവീണത്. മരിച്ചവരില്‍ മലയാളികളും ഉള്ളതായി റിപ്പോര്‍ട്ട്. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്.

## Article Content

ബം​ഗളൂരു: ബുധനാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് ബം​ഗളൂരുവില്‍ ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ശിവാജിനഗറിലെ ബൗറിങ് ആന്‍ഡ് ലേഡി കഴ്‌സൺ ആശുപത്രിയിയുടെ ചുറ്റുമതിലാണ് തകർന്നുവീണത്. മരിച്ചവരില്‍ മലയാളികളും ഉള്ളതായി റിപ്പോര്‍ട്ട്. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്.

ബം​ഗളൂരുവില്‍ വിനോദയാത്രയ്ക്കെത്തിയ കുടുംബശ്രീ അംഗങ്ങളായ രണ്ട് പേരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് ആശുപത്രിക്ക് സമീപം നിന്നിരുന്നവർ മതിലിനടുത്ത് അഭയം തേടിയിരുന്നു. ഇവരുടെ ദേഹത്തേക്കാണ് മഴയില്‍ നനഞ്ഞു കുതിര്‍ന്ന മതില്‍ ഇടിഞ്ഞു വീണത്.

ഏഴ് പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്.

അപകടത്തിന് പിന്നാലെ പൊലീസും മറ്റ് രക്ഷാസംഘങ്ങളും സ്ഥലത്തെത്തുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356248/hospital-wall-collapses-in-bengaluru-due-to-heavy-rain-seven-dead-including-children)