---
title: "ചോറിന് വേറെന്തു വേണം? മാങ്ങയിട്ട ചെമ്മീൻ കറി ഉണ്ടെങ്കിൽ സംഗതി ഉഷാർ"
english_title: "What else do you need for rice? If you have shrimp curry with mango, it's all good"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356222/what-else-do-you-need-for-rice-if-you-have-shrimp-curry-with-mango-its-all-good"
published_at: "2026-04-29T17:27:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1f226446d4_SFDGHN.jpg"
keywords: []
---

# ചോറിന് വേറെന്തു വേണം? മാങ്ങയിട്ട ചെമ്മീൻ കറി ഉണ്ടെങ്കിൽ സംഗതി ഉഷാർ

> **Lead Summary:** ചെമ്മീനും പച്ചമാങ്ങയും ചേർത്തുള്ള ഈ കറി ചോറിനൊപ്പം കഴിക്കാൻ വളരെ രുചികരമാണ്. തേങ്ങ അരച്ച് ചേർക്കുന്ന നാടൻ രീതിയിലുള്ള ഒരു റെസിപ്പി താഴെ നൽകുന്നു.

## Article Content

ചെമ്മീനും പച്ചമാങ്ങയും ചേർത്തുള്ള ഈ കറി ചോറിനൊപ്പം കഴിക്കാൻ വളരെ രുചികരമാണ്. തേങ്ങ അരച്ച് ചേർക്കുന്ന നാടൻ രീതിയിലുള്ള ഒരു റെസിപ്പി താഴെ നൽകുന്നു.

**ആവശ്യമായ സാധനങ്ങൾ **

*ചെമ്മീൻ: 250 - 500 ഗ്രാം *

*പച്ചമാങ്ങ: 1 വലുത് *

*തേങ്ങ ചിരകിയത്: 1 കപ്പ്*

*മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ*

*മുളകുപൊടി: 1 - 1.5 ടേബിൾസ്പൂൺ *

*മല്ലിപ്പൊടി: 1 ടീസ്പൂൺ*

*ഉലുവപ്പൊടി: ഒരു നുള്ള്*

*പച്ചമുളക്: 3-4 എണ്ണം*

*ഇഞ്ചി: ഒരു ചെറിയ കഷ്ണം *

*ചുവന്നുള്ളി: 5-6 എണ്ണം *

*കറിവേപ്പില: ആവശ്യത്തിന്*

*വെളിച്ചെണ്ണ: ആവശ്യത്തിന്*

*ഉപ്പ്: ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

അരപ്പ് തയ്യാറാക്കാം:

തേങ്ങ ചിരകിയത്, കുറച്ച് മഞ്ഞൾപ്പൊടി, 2 ചുവന്നുള്ളി എന്നിവ അല്പം വെള്ളം ചേർത്ത് നന്നായി മഷി പോലെ അരച്ചെടുക്കുക.

ഒരു മൺചട്ടിയിലോ പാത്രത്തിലോ വൃത്തിയാക്കിയ ചെമ്മീൻ, പച്ചമാങ്ങ കഷ്ണങ്ങൾ, പച്ചമുളക്, ഇഞ്ചി, മുളകുപൊടി, മല്ലിപ്പൊടി, ബാക്കിയുള്ള മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക. (മാങ്ങ പെട്ടെന്ന് വേവും എന്നതിനാൽ ശ്രദ്ധിക്കണം).

ചെമ്മീനും മാങ്ങയും വെന്തു വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ അരപ്പ് ഇതിലേക്ക് ചേർക്കുക. മിക്സി കഴുകിയ വെള്ളം കൂടി ഒഴിച്ച് പാകത്തിന് കുറുകിയ പരുവത്തിലാക്കാം. കറി ചെറുതായി തിളച്ചു വരുമ്പോൾ (തിളച്ചു മറിയരുത്) തീ ഓഫ് ചെയ്യുക. ഇതിലേക്ക് ഒരു നുള്ള് ഉലുവപ്പൊടിയും കുറച്ച് പച്ച കറിവേപ്പിലയും ചേർക്കാം.

മറ്റൊരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് വട്ടത്തിൽ അരിഞ്ഞ ചുവന്നുള്ളിയും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇത് കറിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.

മാങ്ങയ്ക്ക് പുളി കൂടുതലാണെങ്കിൽ അതിനനുസരിച്ച് മുളകുപൊടി കൂട്ടുകയോ മാങ്ങയുടെ അളവ് കുറയ്ക്കുകയോ ചെയ്യാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356222/what-else-do-you-need-for-rice-if-you-have-shrimp-curry-with-mango-its-all-good)