---
title: "ക്ലാസ് മുറിയും കുട്ടികളും....! അധ്യാപനമാണോ പ്രിയം,  ഹയർസെക്കന്ററി അധ്യാപകരാകാൻ ഇതാ അവസരം, മേയ് 22 വരെ അപേക്ഷിക്കാം "
english_title: "Opportunity to become higher secondary teachers in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356186/opportunity-to-become-higher-secondary-teachers-in-the-state"
published_at: "2026-04-29T15:05:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1d155de0a8_teaching.jpg"
keywords: []
---

# ക്ലാസ് മുറിയും കുട്ടികളും....! അധ്യാപനമാണോ പ്രിയം,  ഹയർസെക്കന്ററി അധ്യാപകരാകാൻ ഇതാ അവസരം, മേയ് 22 വരെ അപേക്ഷിക്കാം 

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർ സെക്കന്ററി അധ്യാപകരാകാൻ അവസരം. സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജൂലായ് പരീക്ഷയ്ക്കായുള്ള അപേക്ഷക മേയ് 22 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. എൽബിഎസ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന ഈ യോഗ്യത നിർണ്ണയ പരീക്ഷയിലെ വിജയം വിഎച്ച്എസ് സി കളിലെ നോൺ-വൊക്കേഷനൽ അധ്യാപക നിയമനത്തിനും ബാധകമാണ്.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർ സെക്കന്ററി അധ്യാപകരാകാൻ അവസരം. സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജൂലായ് പരീക്ഷയ്ക്കായുള്ള അപേക്ഷക മേയ് 22 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. എൽബിഎസ് സെൻ്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന ഈ യോഗ്യത നിർണ്ണയ പരീക്ഷയിലെ വിജയം വിഎച്ച്എസ് സി കളിലെ നോൺ-വൊക്കേഷനൽ അധ്യാപക നിയമനത്തിനും ബാധകമാണ്.

**യോഗ്യത**

വിജ്ഞാപനത്തിൽ കാണിച്ച 31 വിഷയങ്ങളിലേതെങ്കിലും 50 ശതമാനം കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ഏതെങ്കിലും വിഷയത്തിൽ ബിഎഡും ഉള്ളവർക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ യോഗ്യത നേടി ബിഎഡ് അവസാന വർഷ പരീക്ഷയ്ക്ക് ഹാജരാകാൻ പോകുന്നവർക്കും ബിഎഡ് ജയിച്ച് ബിരുദാനന്തര ബിരുദ അവസാന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളിൽ എൻസിഇആർടി അംഗീകാരമുള്ള റീജിയണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ നിന്നും എം എസ് സി – എഡ് 50 ശതമാനം മാർക്കോടെ പാസായവർക്കും അപേക്ഷിക്കാം.ലൈഫ് സയൻസ് എം എസ് സി – എഡ് കാരെ ബോട്ടണി / സുവോളജി വിഷയങ്ങൾക്ക് പരിഗണിക്കും.

നാച്ചുറൽ സയൻസിൽ ബി എഡ് ഉള്ള ബയോടെക്നോളജി എം എസ് സി ക്കാർക്ക് ബയാടെക്നോളജിക്കും കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പിജി ബിരുദവും ബി എഡുമുള്ളവർക്ക് ഇംഗ്ലീഷിനും അപേക്ഷിക്കാം. ഹിന്ദി,അറബിക്, ഉറുദു എന്നീ വിഷയങ്ങളിൽ DLEd/LTTC പാസായവർക്ക് ബിഎഡ് നിർബന്ധമല്ല. കോമേഴ്സ്/ജിയോളജി/ ജേർണലിസം/മ്യൂസിക്/ ഫിലോസഫി/സൈക്കോളജി/അന്ത്രപ്പോളജി/ സോഷ്യോളജി/ ഗാന്ധിയൻ സ്റ്റഡീസ്/ ഹോം സയൻസ്/ സോഷ്യൽ വർക്ക്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ പിജി ബിരുദക്കാർക്ക് ബിഎഡ് ഇല്ലെങ്കിലും സെറ്റിന് അപേക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356186/opportunity-to-become-higher-secondary-teachers-in-the-state)