---
title: "മരണത്തിൽ അസ്വഭാവികത...! പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, 22-കാരി ബീച്ചിലെത്തിയത് ഭര്‍ത്താവിനൊപ്പം "
english_title: "Body found on Ponnani beach identified Abnormality in death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356172/body-found-on-ponnani-beach-identified-abnormality-in-death"
published_at: "2026-04-29T14:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1c73e59119_malappuram_death.jpg"
keywords: []
---

# മരണത്തിൽ അസ്വഭാവികത...! പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, 22-കാരി ബീച്ചിലെത്തിയത് ഭര്‍ത്താവിനൊപ്പം 

> **Lead Summary:** മലപ്പുറം: മലപ്പുറം പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി ആയിട്ടുള്ള ഫാത്തിമ യാണ് മരിച്ചത്. പൊന്നാനി ഹാർബർ പരിസരത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ധിഖ് പ്രതികരിച്ചു.

## Article Content

മലപ്പുറം: മലപ്പുറം പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി ആയിട്ടുള്ള ഫാത്തിമ യാണ് മരിച്ചത്. പൊന്നാനി ഹാർബർ പരിസരത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ധിഖ് പ്രതികരിച്ചു.

യുവതിയും ഭർത്താവും ഒരുമിച്ചാണ് ഇന്നലെ ബീച്ചിലേക്ക് പോയത്. ഭർത്താവിനെ കുറിച്ച് ഇപ്പോൾ വിവരമില്ലെന്നും ഡിവൈഎസ്പി പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകം ആണോ എന്നുള്ള കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകൂ. സംഭവത്തില്‍ നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ടവരുണ്ട്. പരിസരപ്രദേശങ്ങളിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356172/body-found-on-ponnani-beach-identified-abnormality-in-death)