---
title: "വല്ല പണിക്കും പോയിക്കൂടെ? ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ  "
english_title: "Three quintals of pepper stolen after breaking into shed; absconding accused arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356161/three-quintals-of-pepper-stolen-after-breaking-into-shed-absconding-accused-arrested-new"
published_at: "2026-04-29T13:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1c07ba1e36_arrest_.jpg"
keywords: []
---

# വല്ല പണിക്കും പോയിക്കൂടെ? ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ  

> **Lead Summary:** **വയനാട്: **ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പുല്‍പ്പള്ളി വാക്കയില്‍ വീട്ടില്‍ അനറ്റ് സെബാസ്റ്റ്യനെയാണ് പുല്‍പ്പള്ളി പൊലീസ് എറണാകുളം, കളമശ്ശേരിയില്‍ നിന്ന് തിങ്കളാഴ്ച പിടികൂടിയത്.

## Article Content

**വയനാട്: **ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്‍റലോളം കുരുമുളക് മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പുല്‍പ്പള്ളി വാക്കയില്‍ വീട്ടില്‍ അനറ്റ് സെബാസ്റ്റ്യനെയാണ് പുല്‍പ്പള്ളി പൊലീസ് എറണാകുളം, കളമശ്ശേരിയില്‍ നിന്ന് തിങ്കളാഴ്ച പിടികൂടിയത്.

സംഭവത്തില്‍ മൂന്ന് പേരെ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പിടികൂടിയിരുന്നു. ഫെബ്രുവരി 27ന് പുലര്‍ച്ചെയാണ് പാടിച്ചിറ പള്ളിതാഴെ കുഴുപ്പുമാലിയില്‍ ബെന്നി മാത്യുവിന്‍റെ ഉടമസ്ഥയിലുള്ള ഷെഡ്ഡില്‍ മോഷണം നടന്നത്. വാതിലിന്‍റെ പൂട്ട് കുത്തി തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ മൂന്ന് ക്വിന്‍റലോളം വരുന്ന ആറ് ചാക്ക് ഉണങ്ങിയ കുരുമുളകാണ് മോഷ്ടിച്ചത്. മോഷണ വിവരം അറിഞ്ഞയുടന്‍ സംഭവസ്ഥലത്ത് ഫിംഗര്‍പ്രിന്റ് എക്‌സ്‌പേര്‍ട്ട് ഉള്‍പ്പെടെയുള്ളവര്‍ എത്തിപരിശോധന നടത്തിയിരുന്നു.

പിന്നീട് നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ പ്രതികളെ കണ്ടെത്തുകയായിരുന്നു. സി.എസ്. അനൂപ്(22), നൗഫല്‍ നൗഷാദ്(22), മുഹമ്മദ് സിനാന്‍(18) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനൂപും നൗഫലും ലഹരി കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.വി മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356161/three-quintals-of-pepper-stolen-after-breaking-into-shed-absconding-accused-arrested-new)