---
title: " ജനലൊന്നും തുറന്നിടല്ലേ ...:  മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി"
english_title: "Snake caught in the hall of a house in Nilambur, Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356154/snake-caught-in-the-hall-of-a-house-in-nilambur-malappuram-new-"
published_at: "2026-04-29T13:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1bb7bb514d_snk.jpg"
keywords: []
---

#  ജനലൊന്നും തുറന്നിടല്ലേ ...:  മലപ്പുറം നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി

> **Lead Summary:** **മലപ്പുറം : ** നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി . ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം .

## Article Content

**മലപ്പുറം : ** നിലമ്പൂരില്‍ വീട്ടിലെ ഹാളില്‍ നിന്നും പാമ്പിനെ പിടികൂടി . ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം .

രാമംകുളത്ത് സ്വദേശി നസീഫിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത് . ചൂട് കാരണം തുറന്നിട്ട ജനൽ വഴി പാമ്പ് അകത്ത് കയറിയെന്നാണ് കരുതുന്നത് . രാവിലെ ഹാളിൽ നിൽക്കുകയായിരുന്ന വീട്ടുകാരാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് പരിഭ്രാന്തരായ ഇവർ ഉടൻ തന്നെ പാമ്പ് പിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356154/snake-caught-in-the-hall-of-a-house-in-nilambur-malappuram-new-)