---
title: "കെണി ജീവനെടുത്തു....: കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു"
english_title: "Farmer dies after being shocked by wild boar trap"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356133/farmer-dies-after-being-shocked-by-wild-boar-trap-new-"
published_at: "2026-04-29T12:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1a7c576eda_death.jpg"
keywords: []
---

# കെണി ജീവനെടുത്തു....: കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

> **Lead Summary:** **മലപ്പുറം: ** കാട്ടുപന്നിയെ തുരത്താൻ വച്ച വൈദ്യുതി കമ്പിയിൽ നിന്ന്‌ ഷോക്കേറ്റ് തട്ടി കർഷകന് ദാരുണാന്ത്യം. പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പൻ അബ്ദുൽ അസീസ് ആണ് മരിച്ചത്.

## Article Content

**മലപ്പുറം: ** കാട്ടുപന്നിയെ തുരത്താൻ വച്ച വൈദ്യുതി കമ്പിയിൽ നിന്ന്‌ ഷോക്കേറ്റ് തട്ടി കർഷകന് ദാരുണാന്ത്യം. പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പൻ അബ്ദുൽ അസീസ് ആണ് മരിച്ചത്.

മൃതദേഹത്തിന് സമീപം കാട്ടുപന്നിയെയും ചത്ത നിലയിൽ കണ്ടെത്തി. ഭൂമി പാട്ടത്തിന് എടുത്ത് ചെയ്ത വാഴകൃഷിയിലാണ് വൈദ്യുതി സ്ഥാപിച്ചത്. അബ്ദുൽ അസീസിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356133/farmer-dies-after-being-shocked-by-wild-boar-trap-new-)