---
title: "സേവനമല്ല, പച്ചയായ ക്രൂരത!; രക്തം വീണെന്ന് ആരോപിച്ച് രോഗിയുടെ ഭാര്യയെക്കൊണ്ട് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ"
english_title: "Staff wash ambulance with patient's wife after alleging blood spilled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356108/staff-wash-ambulance-with-patients-wife-after-alleging-blood-spilled"
published_at: "2026-04-29T10:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f19704260dc_Staff_wash_ambulance_with_patients_wife_after_alleging_blood_spilled.jpg"
keywords: []
---

# സേവനമല്ല, പച്ചയായ ക്രൂരത!; രക്തം വീണെന്ന് ആരോപിച്ച് രോഗിയുടെ ഭാര്യയെക്കൊണ്ട് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ

> **Lead Summary:** ഭോപ്പാൽ: വാഹനാപകടത്തിൽ പരിക്കേറ്റ രോഗിയുടെ രക്തം വീണതിന്റെ പേരിൽ, രോഗിയുടെ ഭാര്യയെക്കൊണ്ട് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്.

## Article Content

ഭോപ്പാൽ: വാഹനാപകടത്തിൽ പരിക്കേറ്റ രോഗിയുടെ രക്തം വീണതിന്റെ പേരിൽ, രോഗിയുടെ ഭാര്യയെക്കൊണ്ട് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്.

കരേല ഗ്രാമത്തിൽ വെച്ച് അപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമൻ എന്നയാളെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. യാത്രാമധ്യേ വാഹനത്തിനുള്ളിൽ രക്തം വീണുവെന്ന് ആരോപിച്ച് രാഹുലിന്റെ ഭാര്യയെക്കൊണ്ട് ജീവനക്കാർ നിർബന്ധപൂർവ്വം ആംബുലൻസ് കഴുകിപ്പിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വ്യാപക വിമർശനവും ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ജില്ലാ കളക്ടർ ആശിഷ് തിവാരി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

കട്നി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ രാജ് സിംഗ് താക്കൂർ നടത്തിയ അന്വേഷണത്തിൽ, രോഗിയുടെ ശരീരത്തിൽ നിന്നുള്ള രക്തം വാഹനത്തിനുള്ളിൽ പറ്റിപ്പിടിച്ചിരുന്നതായി കണ്ടെത്തി. പിന്നാലെ ആംബുലൻസ് ഡ്രൈവറെയും എമർജൻസി മെഡിക്കൽ ടെക്നീഷ്യനെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356108/staff-wash-ambulance-with-patients-wife-after-alleging-blood-spilled)