---
title: "കിണറ്റിൽ മോട്ടോർ നന്നാക്കാൻ ഇറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ശ്വാസംമുട്ടി മരിച്ചു"
english_title: "Retired Army officer dies of suffocation after going down a well to repair his motor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356101/retired-army-officer-dies-of-suffocation-after-going-down-a-well-to-repair-his-motor"
published_at: "2026-04-29T10:36:00+05:30"
category: "Kollam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f19217c3bc9_Retired_Army_officer_dies_of_suffocation_after_going_down_a_well_to_repair_his_motor.jpg"
keywords: []
---

# കിണറ്റിൽ മോട്ടോർ നന്നാക്കാൻ ഇറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ശ്വാസംമുട്ടി മരിച്ചു

> **Lead Summary:** നിലമ്പൂർ: മോട്ടോർ നന്നാക്കാനായി കിണറ്റിലിറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി കിണറ്റിൽ വീണുമരിച്ചു. വലമ്പുറം സ്വദേശിയായ ജോസ് (ചാക്കോ- 55) ആണ് മരിച്ചത്.

## Article Content

നിലമ്പൂർ: മോട്ടോർ നന്നാക്കാനായി കിണറ്റിലിറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി കിണറ്റിൽ വീണുമരിച്ചു. വലമ്പുറം സ്വദേശിയായ ജോസ് (ചാക്കോ- 55) ആണ് മരിച്ചത്.

കിണറിനുള്ളിലെ വായുസഞ്ചാരമില്ലായ്മ മൂലം ശ്വാസതടസം അനുഭവപ്പെട്ട് ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ശ്വാസതടസ്സം അനുഭവപ്പെട്ട് കിണറ്റിൽ വീണ ജോസിനെ വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് എത്തിയ അ​ഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്നാണ് മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356101/retired-army-officer-dies-of-suffocation-after-going-down-a-well-to-repair-his-motor)