---
title: "പന്ത്രണ്ട് കഴിഞ്ഞിട്ടും വന്നില്ല; പുലർച്ചെ ഒരു മണിക്ക്  പന്നിയങ്കര കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാരും കെഎസ്‌യു പ്രവർത്തകരും"
english_title: "It didn't arrive even after 12:00; Locals and KSU activists blockaded the KSEB office at 1 am"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356092/it-didnt-arrive-even-after-1200-locals-and-ksu-activists-blockaded-the-kseb-office-at-1-am"
published_at: "2026-04-29T09:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f18ae9f07ee_dew4t.jpg"
keywords: []
---

# പന്ത്രണ്ട് കഴിഞ്ഞിട്ടും വന്നില്ല; പുലർച്ചെ ഒരു മണിക്ക്  പന്നിയങ്കര കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാരും കെഎസ്‌യു പ്രവർത്തകരും

> **Lead Summary:** കോഴിക്കോട്: **[** രാത്രിയിലെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് പന്നിയങ്കര കെഎസ്ഇബി ഓഫീസിന് മുന്നിൽ നാട്ടുകാരുടെയും കെഎസ്‌യു പ്രവർത്തകരുടെയും പ്രതിഷേധം. പുലർച്ചെ ഒരു മണി മുതൽ രണ്ട് മണി വരെ വൈദ്യുതി മുടങ്ങിയതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.

## Article Content

കോഴിക്കോട്: **[** രാത്രിയിലെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് പന്നിയങ്കര കെഎസ്ഇബി ഓഫീസിന് മുന്നിൽ നാട്ടുകാരുടെയും കെഎസ്‌യു പ്രവർത്തകരുടെയും പ്രതിഷേധം. പുലർച്ചെ ഒരു മണി മുതൽ രണ്ട് മണി വരെ വൈദ്യുതി മുടങ്ങിയതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.

സംസ്ഥാനത്ത് വൈകിട്ട് 6 മുതൽ രാത്രി 12 വരെയുള്ള സമയത്തിനുള്ളിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഈ സമയപരിധി കഴിഞ്ഞ് പുലർച്ചെയും പവർകട്ട് തുടർന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട ഉപരോധം, ഇനി മുതൽ നിയന്ത്രണം ഉണ്ടാകില്ലെന്ന കെഎസ്ഇബി അധികൃതരുടെ ഉറപ്പിന്മേലാണ് അവസാനിപ്പിച്ചത്.

വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണ്ണമായും ഒഴിവാക്കണമെന്നും ചാർജിങ് പകൽ സമയത്തേക്ക് ക്രമീകരിക്കണമെന്നും കെ എസ് ഇ ബി നിർദ്ദേശിച്ചിരുന്നു. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണമെന്നും എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.

ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗം പീക്ക് ടൈമിൽ ഒഴിവാക്കുക, വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കുക, അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356092/it-didnt-arrive-even-after-1200-locals-and-ksu-activists-blockaded-the-kseb-office-at-1-am)