---
title: "ആലപ്പുഴയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം"
english_title: "A young man dies tragically after being struck by lightning in Alappuzha."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356033/a-young-man-dies-tragically-after-being-struck-by-lightning-in-alappuzha"
published_at: "2026-04-28T20:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0c7f217918_death_alappuzha.jpg"
keywords: []
---

# ആലപ്പുഴയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** ആലപ്പുഴ: ചെങ്ങന്നൂരിൽ കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പള്ളിപ്പടി പുത്തൻപീടികയിൽ പി.എം. അഷ്റഫിൻ്റെയും സുനിതയുടെയും മകൻ പി.എ. ആസിഫ് ആണ് മരിച്ചത്. 23 വയസ് ആയിരുന്നു. വൈകിട്ട് ആറു മണിയോടെ പുത്തൻകാവ് സെൻ്റ് മേരീസ് കത്തീഡ്രലിനു സമീപമുള്ള മെട്രോപ്പൊലിറ്റൻ സ്കൂൾ ഗ്രൗണ്ടിലായിരുന്നു അപകടം.

## Article Content

ആലപ്പുഴ: ചെങ്ങന്നൂരിൽ കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പള്ളിപ്പടി പുത്തൻപീടികയിൽ പി.എം. അഷ്റഫിൻ്റെയും സുനിതയുടെയും മകൻ പി.എ. ആസിഫ് ആണ് മരിച്ചത്. 23 വയസ് ആയിരുന്നു. വൈകിട്ട് ആറു മണിയോടെ പുത്തൻകാവ് സെൻ്റ് മേരീസ് കത്തീഡ്രലിനു സമീപമുള്ള മെട്രോപ്പൊലിറ്റൻ സ്കൂൾ ഗ്രൗണ്ടിലായിരുന്നു അപകടം.

ശക്തമായ മഴയ്ക്കിടെയുണ്ടായ മിന്നലിൽ പരുക്കേറ്റ ആസിഫിനെ ഉടൻ തന്നെ മാലക്കരയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായില്‍ ജോലി ചെയ്തിരുന്ന ആസിഫ് രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. മേയ് 15-ന് മടങ്ങാനിരിക്കെയാണ് അപകടം .

അതേസമയം, തൃശൂർ വെങ്ങിണിശേരിയിൽ കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്. വെങ്ങിണിശ്ശേരി കപ്പക്കാട് സ്വദേികളായ ശിവ കൃഷ്ണ‍‌, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356033/a-young-man-dies-tragically-after-being-struck-by-lightning-in-alappuzha)