---
title: "തൃശൂരില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു"
english_title: "Four children struck by lightning while playing cricket in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356027/four-children-struck-by-lightning-while-playing-cricket-in-thrissur"
published_at: "2026-04-28T19:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0be38125d9_lightning.jpg"
keywords: []
---

# തൃശൂരില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

> **Lead Summary:** തൃശ്ശൂർ: വെങ്ങിണിശ്ശേരിയില്‍ കളിക്കുന്നതിനിടെ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു. ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ശിവകൃഷ്ണയ്ക്ക് കാലിന് കാര്യമായി പൊള്ളലേറ്റു.

## Article Content

തൃശ്ശൂർ: വെങ്ങിണിശ്ശേരിയില്‍ കളിക്കുന്നതിനിടെ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു. ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ശിവകൃഷ്ണയ്ക്ക് കാലിന് കാര്യമായി പൊള്ളലേറ്റു.

ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് വൈകിട്ട് 5.30ഓടെയാണ് സംഭവം. പത്ത് മുതല്‍ 15 വരെ പ്രായമുള്ള പത്തിലധികം കുട്ടികളാണ് കളിക്കാനുണ്ടായത്. സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴയ്‌ക്കൊപ്പം പലയിടങ്ങളിലും ഇടിമിന്നലേറ്റുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356027/four-children-struck-by-lightning-while-playing-cricket-in-thrissur)