---
title: "വേനൽച്ചൂടിൽ കുളിരേകാൻ ഫ്രൂട്ട് സലാഡ്; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം"
english_title: "How to prepare fruit salad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355988/how-to-prepare-fruit-salad"
published_at: "2026-04-28T15:39:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0883ccc5c5_17.jpg"
keywords: []
---

# വേനൽച്ചൂടിൽ കുളിരേകാൻ ഫ്രൂട്ട് സലാഡ്; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

> **Lead Summary:** രുചികരവും ആരോഗ്യപ്രദവുമായ ഫ്രൂട്ട് സലാഡ് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു.

## Article Content

രുചികരവും ആരോഗ്യപ്രദവുമായ ഫ്രൂട്ട് സലാഡ് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു.

**ആവശ്യമായ സാധനങ്ങൾ**

*പഴങ്ങൾ: ആപ്പിൾ, മുന്തിരി, കറുത്ത മുന്തിരി, മാമ്പഴം, പപ്പായ, അനാർ, നേന്ത്രപ്പഴം *

*പാൽ: 1/2 ലിറ്റർ*

*പഞ്ചസാര: 4-5 ടേബിൾ സ്പൂൺ*

*കസ്റ്റാർഡ് പൗഡർ: 2 ടേബിൾ സ്പൂൺ *

*നട്സ്: അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി *

**തയ്യാറാക്കുന്ന വിധം**

എല്ലാ പഴങ്ങളും നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക. അര ലിറ്റർ പാലിൽ നിന്നും കുറച്ച് പാൽ ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റി വെക്കുക. ബാക്കിയുള്ള പാൽ അടുപ്പത്ത് വെച്ച് നന്നായി തിളപ്പിക്കുക.

മാറ്റി വെച്ചിരിക്കുന്ന തണുത്ത പാലിലേക്ക് 2 ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് കട്ടകളില്ലാതെ നന്നായി കലക്കി എടുക്കുക. തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കുക.

ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന കസ്റ്റാർഡ് മിശ്രിതം പതുക്കെ ഒഴിച്ചു കൊടുക്കുക. പാൽ ചെറുതായി കുറുകി തുടങ്ങുന്നത് വരെ കൈവിടാതെ ഇളക്കണം. പാൽ പാകത്തിന് കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റി വെക്കുക.

ഇത് നന്നായി തണുക്കാൻ അനുവദിക്കുക. പാൽ മിശ്രിതം നന്നായി തണുത്ത ശേഷം മുറിച്ചു വെച്ചിരിക്കുന്ന പഴങ്ങൾ ഇതിലേക്ക് ചേർത്ത് ഇളക്കുക. ഇതിനു മുകളിൽ അണ്ടിപ്പരിപ്പോ ഉണക്കമുന്തിരിയോ ചേർത്ത് അലങ്കരിക്കാം. നല്ല തണുപ്പോടെ കഴിക്കാൻ ഒന്നോ രണ്ടോ മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം ഉപയോഗിക്കുന്നതാണ് ഉചിതം.

ശ്രദ്ധിക്കാൻ:

പൈനാപ്പിൾ, ഓറഞ്ച് തുടങ്ങിയ പുളിയുള്ള പഴങ്ങൾ ചേർക്കുന്നുണ്ടെങ്കിൽ വിളമ്പുന്നതിന് തൊട്ടുമുമ്പ് മാത്രം ചേർക്കുക. അല്ലെങ്കിൽ പാൽ പിരിയാൻ സാധ്യതയുണ്ട്.

കസ്റ്റാർഡ് പൗഡർ ഇല്ലെങ്കിൽ പാൽ നന്നായി കുറുക്കിയും ഫ്രഷ് ക്രീം ഉപയോഗിച്ചും സലാഡ് തയ്യാറാക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355988/how-to-prepare-fruit-salad)