---
title: " കുറച്ച്  കൂടുതൽ ശ്രദ്ധവേണം ..:.. ഇടുക്കിയിൽ രണ്ടുപേർക്ക് കൂടി പാമ്പ് കടിയേറ്റു"
english_title: "Two more people bitten by snakes in Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355973/two-more-people-bitten-by-snakes-in-idukki"
published_at: "2026-04-28T14:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f07b59d806b_snk.jpg"
keywords: []
---

#  കുറച്ച്  കൂടുതൽ ശ്രദ്ധവേണം ..:.. ഇടുക്കിയിൽ രണ്ടുപേർക്ക് കൂടി പാമ്പ് കടിയേറ്റു

> **Lead Summary:** **ഇടുക്കി : **ഇടുക്കിയിൽ രണ്ടുപേർക്ക് കൂടി പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല് സ്വദേശി അജയ് , രാജകുമാരി സ്വദേശി പോൾസൺ എന്നിവർക്കാണ് പാമ്പുകടിയേറ്റത്. അജയ്ക്ക് ഇന്ന് രാവിലെ 11 മണിയോടെയും പോൾസനിന് പുലർച്ചെ ശുചിമുറിയിൽ പോകുന്നതിനിടയിലുമാണ് പാമ്പുകടിയേറ്റത്.

## Article Content

**ഇടുക്കി : **ഇടുക്കിയിൽ രണ്ടുപേർക്ക് കൂടി പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല് സ്വദേശി അജയ് , രാജകുമാരി സ്വദേശി പോൾസൺ എന്നിവർക്കാണ് പാമ്പുകടിയേറ്റത്. അജയ്ക്ക് ഇന്ന് രാവിലെ 11 മണിയോടെയും പോൾസനിന് പുലർച്ചെ ശുചിമുറിയിൽ പോകുന്നതിനിടയിലുമാണ് പാമ്പുകടിയേറ്റത്.

ഇരുവരെയും വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് നി​ഗമനം. രണ്ടുപേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോ​ഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. ഇന്നലെ കാസർകോട് ചിറ്റാരിക്കൽ എളേരിത്തട്ടിൽ നാലുവയസുകാരിക്കും പാമ്പുകടിയേറ്റിരുന്നു. വീട്ടിൽ വച്ച് കളിപ്പാട്ടം എടുക്കുന്നതിനിടയിലാണ് ഋതുചന്ദ്രയ്ക്ക് പാമ്പുകടിയേറ്റത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355973/two-more-people-bitten-by-snakes-in-idukki)