---
title: "കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്റെ വീട്ടില്‍ നിന്നും 21 പവന്‍ മോഷ്ടിച്ചു; പ്രതി ഡോളര്‍ അനിലും കൂട്ടാളിയും പിടിയിൽ "
english_title: "cyber expert p vinod bhattathiripad house theft arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355959/cyber-expert-p-vinod-bhattathiripad-house-theft-arrest"
published_at: "2026-04-28T14:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0719b49ad9_arrest.jpg"
keywords: []
---

# കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്റെ വീട്ടില്‍ നിന്നും 21 പവന്‍ മോഷ്ടിച്ചു; പ്രതി ഡോളര്‍ അനിലും കൂട്ടാളിയും പിടിയിൽ 

> **Lead Summary:** കോഴിക്കോട്: സൈബര്‍ വിദഗ്ധന്‍ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതികൾ പിടിയില്‍. ഡോളര്‍ അനില്‍ എന്നറിയപ്പെടുന്ന അനില്‍കുമാര്‍, താമരശേരി അമ്പായത്തോട് സ്വദേശി ജയിംസ് എന്നിവരാണ് പിടിയിലായത്. കര്‍ണാടക സ്വദേശിയായ അജിത്തിനെ തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

## Article Content

കോഴിക്കോട്: സൈബര്‍ വിദഗ്ധന്‍ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതികൾ പിടിയില്‍. ഡോളര്‍ അനില്‍ എന്നറിയപ്പെടുന്ന അനില്‍കുമാര്‍, താമരശേരി അമ്പായത്തോട് സ്വദേശി ജയിംസ് എന്നിവരാണ് പിടിയിലായത്. കര്‍ണാടക സ്വദേശിയായ അജിത്തിനെ തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

21 പവന്‍ സ്വര്‍ണമാണ് വിനോദ് ഭട്ടതിരിപ്പാടിന്റെ കോഴിക്കോട് നടക്കാവിലുള്ള വീട്ടില്‍ നിന്നും മോഷണം പോയത്. വീടിന്റെ മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. മുകള്‍ നിലയിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാവിലെ ആറിന് വീട്ടുകാരെല്ലാം തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനു പോയിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

നെക്ലേസ്, വള, മാല, ബ്രെയ്‌സ് ലെറ്റ്, കമ്മല്‍, മോതിരം, ലോക്കറ്റ്, വാച്ച് എന്നിവയടക്കമാണ് നഷ്ടമായത്. നടക്കാവ് എസ്‌ഐ സി.പി. ലിനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355959/cyber-expert-p-vinod-bhattathiripad-house-theft-arrest)