---
title: " പറമ്പില്‍ നിന്ന് എന്തെടുക്കുവാ ....? നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; ബാഗുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി  പിടിയില്‍"
english_title: "Nedumkandam double murder; Suspected accused Saji arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355933/nedumkandam-double-murder-suspected-accused-saji-arrested-new-update"
published_at: "2026-04-28T12:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f05ddf6c5c2_arrest.jpg"
keywords: []
---

#  പറമ്പില്‍ നിന്ന് എന്തെടുക്കുവാ ....? നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; ബാഗുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി  പിടിയില്‍

> **Lead Summary:** **ഇടുക്കി: **നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയമകൻ സജിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

## Article Content

**ഇടുക്കി: **നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയമകൻ സജിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പൊലീസിനെ കണ്ടതോടെ ഇയാള്‍ മുന്നേ തയ്യാറാക്കി വച്ച ബാഗുമായി ഇറങ്ങി ഓടുകയായിരുന്നു. സജിയുടെ അമ്മ മേരിക്കുട്ടി(70), സഹോദരന്‍ റെജി(45) എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാല്‍ഭാഗം മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം മരണത്തിൽ ദുരൂഹതയേറുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മാത്യുവിനെ കാണാതായ കേസും പൊലീസ് വീണ്ടും അന്വേഷിക്കും. 2018ൽ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355933/nedumkandam-double-murder-suspected-accused-saji-arrested-new-update)