---
title: "എങ്കെ പാത്താലും നീ....! കോഴിക്കോട് കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ ശംഖുവരയന്‍,  സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Shankhuvarayan on a rope drawing water from a well in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355932/shankhuvarayan-on-a-rope-drawing-water-from-a-well-in-kozhikode-new-"
published_at: "2026-04-28T12:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f05d5c077d7_snks.jpg"
keywords: []
---

# എങ്കെ പാത്താലും നീ....! കോഴിക്കോട് കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ ശംഖുവരയന്‍,  സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **കോഴിക്കോട്: **കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ ശംഖുവരയന്‍. തലനാരിഴയ്ക്ക് സ്ത്രീ രക്ഷപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.

## Article Content

**കോഴിക്കോട്: **കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ ശംഖുവരയന്‍. തലനാരിഴയ്ക്ക് സ്ത്രീ രക്ഷപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.

കിണറ്റില്‍ നിന്നും വെള്ളം കോരുന്ന സമയത്ത് കയ്യില്‍ എന്തോ തട്ടുകയും തുടർന്ന് നോക്കുമ്പോൾ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. ഉടനെ വീട്ടുകാര്‍ വനംവകുപ്പിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.

അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടുവളപ്പില്‍ നിന്നും മൂര്‍ഖനെ പിടികൂടി. വിറകുപുരയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. അരവഞ്ചാല്‍ സ്വദേശി അസൈനാരുടെ വീട്ടിലായിരുന്നു പാമ്പ്. സ്‌നേക്ക് റെസ്‌ക്യൂവര്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355932/shankhuvarayan-on-a-rope-drawing-water-from-a-well-in-kozhikode-new-)