---
title: "മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Wild elephant attacks in Karuvarakundu, Malappuram; Tapping worker dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355899/wild-elephant-attacks-in-karuvarakundu-malappuram-tapping-worker-dies-tragically-new"
published_at: "2026-04-28T10:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0433463a96_attack.jpg"
keywords: []
---

# മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **മലപ്പുറം: ** കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷീറാണ് കൊല്ലപ്പെട്ടത്. ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**മലപ്പുറം: ** കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷീറാണ് കൊല്ലപ്പെട്ടത്. ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജനവാസ മേഖലയോട് ചേർന്നുള്ള തോട്ടങ്ങളിൽ കാട്ടാന ഇറങ്ങിയത് കരുവാരക്കുണ്ട് പ്രദേശത്ത് വലിയ ഭീതി പടർത്തിയിരിക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമായ ഈ മേഖലയിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355899/wild-elephant-attacks-in-karuvarakundu-malappuram-tapping-worker-dies-tragically-new)