---
title: "കനത്ത ചൂട് തുടരുന്നു:  'ആംബുലൻസ് സേവനങ്ങള്‍ സജ്ജമാക്കണം';  സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം"
english_title: "Union Health Ministry issues alert due to extreme heat."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355887/union-health-ministry-issues-alert-due-to-extreme-heat"
published_at: "2026-04-28T09:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f03738f049c_dead.jpg"
keywords: []
---

# കനത്ത ചൂട് തുടരുന്നു:  'ആംബുലൻസ് സേവനങ്ങള്‍ സജ്ജമാക്കണം';  സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

> **Lead Summary:** **** കനത്ത ചൂടിൽ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ആശുപത്രികളില്‍ സൂര്യാഘാത ചികില്‍സാ സംവിധാനം ഉറപ്പാക്കണമെന്ന് ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.

## Article Content

**** കനത്ത ചൂടിൽ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ആശുപത്രികളില്‍ സൂര്യാഘാത ചികില്‍സാ സംവിധാനം ഉറപ്പാക്കണമെന്ന് ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.

ആംബുലൻസ് സേവനങ്ങള്‍ സജ്ജമാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ജനങ്ങള്‍ക്ക് സമയബന്ധിതമായി മുന്നറിയിപ്പുകള്‍‌ നല്‍കാനും സൂര്യാഘാതമേല്‍ക്കുന്നവരുടെ കണക്ക് കൃത്യമായി കൈമാറാനും സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശത്തിൽ പറയുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ചൂടു കടുക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രം​ഗത്തു വന്നിരിക്കുന്നത്. വരാനിരിക്കുന്ന രണ്ട് മാസം സംസ്ഥാനത്ത് കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക.

അതി ശക്തമായ ചൂട് മൂലമുണ്ടാവുന്ന രോ​ഗങ്ങളും മരണങ്ങളും കുറയ്ക്കാൻ സംസ്ഥാനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം. സംസ്ഥാനത്തെ സാഹചര്യങ്ങൾ അവലോകനം ചെയ്ത് കൃത്യമായി മാർ​ഗനിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കണമെന്നും ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355887/union-health-ministry-issues-alert-due-to-extreme-heat)