---
title: "മാതൃകയായി കടമറ്റം പള്ളി; പെരുന്നാളിന് വെടിക്കെട്ടില്ല, പകരം സ്നേഹഭവനം നിർമിച്ച് നൽകും"
english_title: "No fireworks for Kadamattom church festival"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355883/no-fireworks-for-kadamattom-church-festival"
published_at: "2026-04-28T09:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0332d743da_2.jpg"
keywords: []
---

# മാതൃകയായി കടമറ്റം പള്ളി; പെരുന്നാളിന് വെടിക്കെട്ടില്ല, പകരം സ്നേഹഭവനം നിർമിച്ച് നൽകും

> **Lead Summary:** **എറണാകുളം: [ **തൃശൂർ മുണ്ടത്തിക്കോട് ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, തങ്ങളുടെ പ്രശസ്തമായ പെരുന്നാൾ ആഘോഷങ്ങളിൽ നിന്ന് വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ എറണാകുളം കടമറ്റം പള്ളി തീരുമാനിച്ചു.

## Article Content

**എറണാകുളം: [ **തൃശൂർ മുണ്ടത്തിക്കോട് ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, തങ്ങളുടെ പ്രശസ്തമായ പെരുന്നാൾ ആഘോഷങ്ങളിൽ നിന്ന് വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ എറണാകുളം കടമറ്റം പള്ളി തീരുമാനിച്ചു.

വെടിക്കെട്ടുകൾ ഉപേക്ഷിക്കണമെന്ന മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ടാണ് ഇടവകയുടെ ഈ മാതൃകാപരമായ നീക്കം. ആഘോഷങ്ങൾക്കായി വെടിക്കെട്ടിന് ചെലവാക്കുന്ന തുക വിനിയോഗിച്ച് അർഹരായവർക്ക് 'സ്നേഹഭവനം' നിർമിച്ച് നൽകാനാണ് പള്ളി അധികൃതർ ഇപ്പോൾ ലക്ഷ്യമിടുന്നത്.

മെയ് ആറ്, ഏഴ് തീയതികളിലാണ് കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാൾ നടക്കുന്നത്. നേരത്തെ പുതുപ്പള്ളി, ചന്ദനപ്പള്ളി എന്നീ പള്ളികളും സമാനമായ രീതിയിൽ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായുള്ള ആഡംബരങ്ങൾ ഒഴിവാക്കി സാമൂഹിക നന്മയ്ക്കായി ആ തുക മാറ്റിവെക്കുന്ന കടമറ്റം പള്ളിയുടെ ഈ തീരുമാനം വലിയ പ്രശംസ പിടിച്ചുപറ്റുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355883/no-fireworks-for-kadamattom-church-festival)