---
title: "സഹിക്കാതെ രക്ഷയില്ല, ചൂട് ഇനിയും കൂടും...: 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്, കോഴിക്കോട് 38 ഡിഗ്രി,  പാലക്കാട് 40 ഡിഗ്രി കടന്നേക്കും "
english_title: "Temperature warning in 12 districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355876/temperature-warning-in-12-districts"
published_at: "2026-04-28T09:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f02c1b34b52_sun.jpg"
keywords: []
---

# സഹിക്കാതെ രക്ഷയില്ല, ചൂട് ഇനിയും കൂടും...: 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്, കോഴിക്കോട് 38 ഡിഗ്രി,  പാലക്കാട് 40 ഡിഗ്രി കടന്നേക്കും 

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. റിപ്പോർട്ടുണ്ട്. പാലക്കാട് ഇന്നലെ 39 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. റിപ്പോർട്ടുണ്ട്. പാലക്കാട് ഇന്നലെ 39 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

കൊല്ലത്ത് 39 ഡിഗ്രി വരെയും താപനില ഉയരും. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രിയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രിയും താപനില ഉയരുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

അതേസമയം, പുലർച്ച പലയിടത്തും മഴ ലഭിച്ചതായി പറയുന്നു. നാളെ മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴക്ക് സാധ്യതയുണ്ട്. 30ന് കണ്ണൂർ, കാസർകോട് ജില്ലകളിലും മെയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലുമാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355876/temperature-warning-in-12-districts)