---
title: "ബിജെപി മന്ത്രിയുടെ മകന്റെ വിവാഹച്ചടങ്ങ് കടുവസങ്കേതത്തിൽ; ഉത്തരാഖണ്ഡിൽ വിവാദം, ക്ഷേത്രക്കമ്മിറ്റിക്കെതിരെ കേസെടുത്തു"
english_title: "BJP minister's son's wedding ceremony in tiger reserve; Controversy in Uttarakhand, case registered against temple committee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355848/bjp-ministers-sons-wedding-ceremony-in-tiger-reserve-controversy-in-uttarakhand-case-registered-against-temple-committee"
published_at: "2026-04-27T22:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef9aef58edc_Untitled-12_copy.jpg"
keywords: []
---

# ബിജെപി മന്ത്രിയുടെ മകന്റെ വിവാഹച്ചടങ്ങ് കടുവസങ്കേതത്തിൽ; ഉത്തരാഖണ്ഡിൽ വിവാദം, ക്ഷേത്രക്കമ്മിറ്റിക്കെതിരെ കേസെടുത്തു

> **Lead Summary:** ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സാമൂഹികക്ഷേമമന്ത്രിയും ബിജെപി നേതാവുമായ ഖജൻദാസിന്റെ മകൻ്റെ വിവാഹത്തിനായി കടുവസംരക്ഷണകേന്ദ്രത്തിൽ അനുമതിയില്ലാതെ ഒരുക്കങ്ങൾ നടത്തി. രാജാജി ടൈഗർ റിസർവിനുള്ളിലെ അതീവ പരിസ്ഥിതി ലോലമേഖലയിൽ വലിയ പന്തലിനും സ്റ്റേജിനുമുള്ള സാമഗ്രികളും കൂളറുകളും ജനറേറ്ററുകളും എത്തിച്ചു.

## Article Content

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സാമൂഹികക്ഷേമമന്ത്രിയും ബിജെപി നേതാവുമായ ഖജൻദാസിന്റെ മകൻ്റെ വിവാഹത്തിനായി കടുവസംരക്ഷണകേന്ദ്രത്തിൽ അനുമതിയില്ലാതെ ഒരുക്കങ്ങൾ നടത്തി. രാജാജി ടൈഗർ റിസർവിനുള്ളിലെ അതീവ പരിസ്ഥിതി ലോലമേഖലയിൽ വലിയ പന്തലിനും സ്റ്റേജിനുമുള്ള സാമഗ്രികളും കൂളറുകളും ജനറേറ്ററുകളും എത്തിച്ചു.

കടുവ സങ്കേതത്തിനുള്ളിലെ ക്ഷേത്രത്തിൽ ഞായറാഴ്ച‌യായിരുന്നു വിവാഹചടങ്ങ്. ക്ഷേത്രത്തിനകത്ത് വിവാഹ ചടങ്ങുകൾ നടത്താൻ അനുവദിച്ചിരുന്നു. എന്നാൽ ഇതിന്റെ മറവിലാണ് കടുവകൾ, ആനകൾ, പുള്ളിപ്പുലികൾ തുടങ്ങിയ വസിക്കുന്ന കോർ സോണിലേക്ക് വൻതോതിൽ സാമഗ്രികൾ ശനിയാഴ്‌ച എത്തിച്ചത്.

വിവാദമായതോടെ ഇവ നീക്കിയെന്നും സംഭവത്തിൽ ക്ഷേത്രകമ്മിറ്റിക്കെതിരെ കേസെടുത്തതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. ചൂട് കാരണമാണ് ടെൻ്കളും മറ്റും എത്തിച്ചതെന്നാണ് വിശദീകരണം. അനുമതി വാങ്ങേണ്ട കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355848/bjp-ministers-sons-wedding-ceremony-in-tiger-reserve-controversy-in-uttarakhand-case-registered-against-temple-committee)