---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗർഭഛിദ്രം നടത്തി ; മെഡിക്കൽ സ്റ്റോർ ഉടമ അടക്കം മൂന്നു പേർ റിമാൻഡിൽ"
english_title: "Abortion performed after raping a minor girl; Three people, including the owner of the medical store, are in remand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355847/abortion-performed-after-raping-a-minor-girl-three-people-including-the-owner-of-the-medical-store-are-in-remand"
published_at: "2026-04-27T22:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef962dd4dfd_Untitled-11_copy.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗർഭഛിദ്രം നടത്തി ; മെഡിക്കൽ സ്റ്റോർ ഉടമ അടക്കം മൂന്നു പേർ റിമാൻഡിൽ

> **Lead Summary:** കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗർഭഛിദ്രം നടത്തിയ കേസിൽ മെഡിക്കൽ സ്റ്റോർ ഉടമ അടക്കം മൂന്നുപേർ റിമാൻഡിൽ. കായംകുളം സ്വദേശി അഭിജിത്ത് , അജിത്ത് , മെഡിക്കൽ സ്റ്റോർ ഉടമ അനസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

## Article Content

കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗർഭഛിദ്രം നടത്തിയ കേസിൽ മെഡിക്കൽ സ്റ്റോർ ഉടമ അടക്കം മൂന്നുപേർ റിമാൻഡിൽ. കായംകുളം സ്വദേശി അഭിജിത്ത് , അജിത്ത് , മെഡിക്കൽ സ്റ്റോർ ഉടമ അനസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

16 വയസ്സു മുതൽ പെൺകുട്ടിയെ അഭിജിത്ത് പീഡിപ്പിക്കുകയായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലതാണെന്ന് വിശ്വസിപ്പിച്ച് 12 ഗുളികകൾ പെൺകുട്ടിക്ക് നൽകുകയായിരുന്നു. വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോൾ ഡോക്‌ടറാണ് പൊലീസിനെ വിവരം അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355847/abortion-performed-after-raping-a-minor-girl-three-people-including-the-owner-of-the-medical-store-are-in-remand)