---
title: "രാഷ്ട്രീയമല്ല, മനുഷത്വ പരം ; വയനാട്ടിൽ ജൂൺ 15 നകം 25 വീടുകൾ കൂടി പൂർത്തിയാക്കി നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ"
english_title: "Panakkad Sadikhali Shihab Thangal says 25 more houses will be completed in Wayanad by June 15th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355840/panakkad-sadikhali-shihab-thangal-says-25-more-houses-will-be-completed-in-wayanad-by-june-15th"
published_at: "2026-04-27T21:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef8c0e24305_Untitled-8_copy.jpg"
keywords: []
---

# രാഷ്ട്രീയമല്ല, മനുഷത്വ പരം ; വയനാട്ടിൽ ജൂൺ 15 നകം 25 വീടുകൾ കൂടി പൂർത്തിയാക്കി നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

> **Lead Summary:** കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ജൂൺ 15-ന് 25 വീടുകൾ കൂടി പൂർത്തിയാക്കി നൽകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ബാക്കിയുള്ള വീടുകൾ സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ജൂൺ 15-ന് 25 വീടുകൾ കൂടി പൂർത്തിയാക്കി നൽകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ബാക്കിയുള്ള വീടുകൾ സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തബാധിതർക്കായി മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ ലീഗ് ഒരുക്കിയ 51 വീടുകളുടെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇതിനെ രാഷ്ട്രീയപരമായി കാണേണ്ടതില്ല, മനുഷ്യത്വപരമായി കണ്ടാൽ മതി. ദുരന്തത്തിനെ എങ്ങനെ അതിജീവിക്കുമെന്നതിൽ നിന്നാണ് വീടുകൊടുക്കാനുള്ള തീരുമാനം ഉണ്ടായത്. അതിൽ രാഷ്ട്രീയം നോക്കിയിട്ടില്ല. ലോകത്തിന്റെ നാനാഭാഗങ്ങിൽ നിന്നും സഹായം എത്തി', അദ്ദേഹം പറഞ്ഞു.അവരുടെ മുഖത്ത് സന്തോഷം കണ്ടുവെന്നും അത്രയും ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും മുസ്‌ലിം ലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വികാരാധീനനായി പറഞ്ഞു.

വലിയ ദു:ഖം കടന്നുവന്നവരാണ്, ഇന്ന് അവരുടെ കണ്ണിൽ കണ്ടത് ആനന്ദാശ്രുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മൂന്ന് കിടപ്പുമുറികളുള്ള 1050 ചതുരശ്ര വീടുകളാണ് ലീഗ് നൽകുന്നത്. വീടുകൾക്കൊപ്പം ഫർണിച്ചറും നൽകിയിരുന്നു. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355840/panakkad-sadikhali-shihab-thangal-says-25-more-houses-will-be-completed-in-wayanad-by-june-15th)