---
title: "ഇരുപത്തിയൊന്ന് വർഷത്തിന് ശേഷം ഏഷ്യൻ വേദിയിൽ; ഇന്ത്യൻ യുവനിരയുടെ പോരാട്ടം മെയ് രണ്ട് മുതൽ"
english_title: "After twenty-one years, the fight of the Indian youth will begin on the Asian stage from May 2nd."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355831/after-twenty-one-years-the-fight-of-the-indian-youth-will-begin-on-the-asian-stage-from-may-2nd"
published_at: "2026-04-27T20:39:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef7cbacb5d5_Untitled-2_copy.jpg"
keywords: []
---

# ഇരുപത്തിയൊന്ന് വർഷത്തിന് ശേഷം ഏഷ്യൻ വേദിയിൽ; ഇന്ത്യൻ യുവനിരയുടെ പോരാട്ടം മെയ് രണ്ട് മുതൽ

> **Lead Summary:** സുഷൗ (ചൈന): എഎഫ്‌സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ടീം ചൈനയിലെ സുഷൗവിൽ എത്തി. ഗുരുഗ്രാമിലെ ഹ്രസ്വമായ പരിശീലന ക്യാമ്പിന് ശേഷം തിങ്കളാഴ്ച പുലർച്ചെയാണ് ടീം ചൈനയിൽ എത്തിയത്. വൈകിട്ടോടെ ടീം ആദ്യ പരിശീലന സെഷനിൽ പങ്കെടുത്തു.

## Article Content

സുഷൗ (ചൈന): എഎഫ്‌സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ടീം ചൈനയിലെ സുഷൗവിൽ എത്തി. ഗുരുഗ്രാമിലെ ഹ്രസ്വമായ പരിശീലന ക്യാമ്പിന് ശേഷം തിങ്കളാഴ്ച പുലർച്ചെയാണ് ടീം ചൈനയിൽ എത്തിയത്. വൈകിട്ടോടെ ടീം ആദ്യ പരിശീലന സെഷനിൽ പങ്കെടുത്തു.

നീണ്ട 21 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഈ ടൂർണമെൻ്റിന് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ജപ്പാൻ, ലെബനൻ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുക. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാർക്കും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാം.

സെമി ഫൈനലിൽ എത്തുന്ന ടീമുകൾക്ക് 2026-ൽ മൊറോക്കോയിൽ നടക്കുന്ന ഫിഫ അണ്ടർ-17 വനിതാ ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുമെന്നത് ടൂർണമെൻ്റിൻ്റെ ആവേശം വർദ്ധിപ്പിക്കുന്നു.ഇറ്റാലിയൻ പരിശീലക പമേല കോണ്ടിക്ക് കീഴിൽ കഴിഞ്ഞ മൂന്ന് മാസമായി ബെംഗളൂരുവിലും ഗുഡ്‌ഗാവിലുമായി ടീം കഠിന പരിശീലനത്തിലായിരുന്നു. ഈ വർഷം സാഫ് കിരീടം നേടിയതും റഷ്യയുമായി സൗഹൃദ മത്സരങ്ങൾ കളിച്ചതും ടീമിന് മികച്ച തയ്യാറെടുപ്പുകൾക്ക് സഹായിച്ചു. ശക്തരായ എതിരാളികൾക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് 'യംഗ് ടൈഗ്രസസ്'.

ഇന്ത്യൻ ടീം അംഗങ്ങൾ

ഗോൾകീപ്പർമാർ: മുന്നി, സൂരജ്‌മുനി കുമാരി, തംഫസാന ദേവി കൊഞ്ചംഗ്ബാം.

ഡിഫൻഡർമാർ: അഭിസ്‌ത ബാഗ്നെറ്റ്, അലീന

ദേവി സാരംഗ്‌തം, അലീഷ ലിംഗോ, ദിവ്യാനി ലിൻഡ, എലിസബത്ത് ലക്ര, ജോഷിനി ചാനു ഹുയിഡ്രോം, റിതു ബഡായിക്, താനിയ ദേവി താനമ്പം.

മിഡ്‌ഫീൽഡർമാർ: അൽവ ദേവി സെഞ്ചം,

ബോണിഫില ഷുല്ലായ്, ജൂലൻ നോങ്മൈതം, ഒലീവിയ ചാനു നിങ്‌തൗജം, പ്രീതിക ബർമ്മൻ, റെഡിമ ദേവി ചിങ്ഖാമയുമം, തന്ദമോണി ബാസ്കി.ഫോർവേഡുകൾ: അനുഷ്‌ക കുമാരി, അൻവിത

രഘുരാമൻ, ജോയ, പേൾ ഫെർണാണ്ടസ്, വലൈന ഫെർണാണ്ടസ്.

ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ

മെയ് 2: ഇന്ത്യ vs ഓസ്ട്രേലിയ - വൈകിട്ട് 5:00

(സ്റ്റേഡിയം: പിച്ച് 8, സുഷൗ തൈഹു ഫുട്ബോൾ സ്പോർട്സ് സെന്റർ)

മെയ് 5: ഇന്ത്യ vs ജപ്പാൻ - വൈകിട്ട് 5:00

(സ്റ്റേഡിയം: പിച്ച് 4, സുഷൗ തൈഹു ഫുട്ബോൾ സ്പോർട്സ് സെന്റർ)

മെയ് 8: ഇന്ത്യ vs ലെബനൻ - ഉച്ചയ്ക്ക് 1:00

(സ്റ്റേഡിയം: പിച്ച് 8, സുഷൗ തൈഹു ഫുട്ബോൾ സ്പോർട്‌സ് സെന്റർ)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355831/after-twenty-one-years-the-fight-of-the-indian-youth-will-begin-on-the-asian-stage-from-may-2nd)