---
title: " തെരുവുനായ ആക്രമണം; പാലക്കാട് 4 വയസുകാരനും കണ്ണൂരിൽ 3 കുട്ടികൾക്കും കടിയേറ്റു"
english_title: "Stray dog ​​attacks in Thrissur and Kannur; 4-year-old bitten in Palakkad and 3 children in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355812/Stray-dog-attacks-in-Thrissur-and-Kannur-4-year-old-bitten-in-Palakkad-and-3-children-in-Kannur-new-"
published_at: "2026-04-27T17:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef517347dda_acc.jpg"
keywords: []
---

#  തെരുവുനായ ആക്രമണം; പാലക്കാട് 4 വയസുകാരനും കണ്ണൂരിൽ 3 കുട്ടികൾക്കും കടിയേറ്റു

> **Lead Summary:** **പാലക്കാട്: **സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ തെരുവുനായ ആക്രമണം. തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലാണ് കുട്ടികളെ തെരുവുനായ ആക്രമിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ദേശമം​ഗലത്ത് നാല് വയസുകാരനെ തെരുവുനായ ആക്രമിച്ചു.

## Article Content

**പാലക്കാട്: **സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ തെരുവുനായ ആക്രമണം. തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലാണ് കുട്ടികളെ തെരുവുനായ ആക്രമിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ദേശമം​ഗലത്ത് നാല് വയസുകാരനെ തെരുവുനായ ആക്രമിച്ചു.

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. കുട്ടിയുടെ കവിൾ നായ കടിച്ചു കീറി. കൈയിലും കടിയേറ്റിട്ടുണ്ട്. പാലക്കാട്‌-തൃശ്ശൂർ അതിർത്തിയിലാണ് സംഭവം നടന്നത്. കണ്ണൂർ വിളക്കോട്ടൂരിലെ തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് കടിയേറ്റു. വിദ്യാർത്ഥികളായ ദേവാത്മിക, ധനശ്യാം, മുഹമ്മദ് റബി എന്നിവർക്കാണ് കടിയേറ്റത്. കുട്ടികൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355812/Stray-dog-attacks-in-Thrissur-and-Kannur-4-year-old-bitten-in-Palakkad-and-3-children-in-Kannur-new-)