---
title: " കഷ്ടം തന്നെ ...! അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോയുടെ എഞ്ചിൻ അടിച്ചുമാറ്റി; മൂന്ന് പേർ പിടിയിൽ"
english_title: "Engine of auto taken for repair smashed; three arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355800/engine-of-auto-taken-for-repair-smashed-three-arrested"
published_at: "2026-04-27T16:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef47f4555bb_arrest.jpg"
keywords: []
---

#  കഷ്ടം തന്നെ ...! അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോയുടെ എഞ്ചിൻ അടിച്ചുമാറ്റി; മൂന്ന് പേർ പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: ** അറ്റകുറ്റപ്പണിക്കായി ഏല്പിച്ച ഓട്ടോറിക്ഷയുടെ എഞ്ചിൻ മോഷ്ടിച്ച് മറ്റൊരു വാഹനത്തിൽ ഘടിപ്പിച്ച കേസിൽ തിരുവനന്തപുരത്ത് മൂന്ന് പേർ പിടിയിലായി. ഉടമയെ വഞ്ചിച്ച് വാഹനത്തിൽ കൃത്രിമം കാണിച്ച പ്രതികളെ വട്ടിയൂർക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്. മരുതൻകുഴി സ്വദേശി ആനന്ദ് , മാമ്പഴകുന്ന് പുത്തൻ വീട്ടിൽ രാജേഷ് കുമാർ , വാഴോട്ടുകോണം സ്വദേശി മുഹമ്മദ് സൽമാൻ എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

## Article Content

**തിരുവനന്തപുരം: ** അറ്റകുറ്റപ്പണിക്കായി ഏല്പിച്ച ഓട്ടോറിക്ഷയുടെ എഞ്ചിൻ മോഷ്ടിച്ച് മറ്റൊരു വാഹനത്തിൽ ഘടിപ്പിച്ച കേസിൽ തിരുവനന്തപുരത്ത് മൂന്ന് പേർ പിടിയിലായി. ഉടമയെ വഞ്ചിച്ച് വാഹനത്തിൽ കൃത്രിമം കാണിച്ച പ്രതികളെ വട്ടിയൂർക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്. മരുതൻകുഴി സ്വദേശി ആനന്ദ് , മാമ്പഴകുന്ന് പുത്തൻ വീട്ടിൽ രാജേഷ് കുമാർ , വാഴോട്ടുകോണം സ്വദേശി മുഹമ്മദ് സൽമാൻ എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

വണ്ടിയുടെ റീ-ടെസ്റ്റിന് മുമ്പായുള്ള അറ്റകുറ്റപ്പണികൾക്കാണ് പരാതിക്കാരൻ‌ ഓട്ടോറിക്ഷ മരുതൻകുഴിയിൽ വർക്ക്‌ഷോപ്പ് നടത്തിയിരുന്ന ആനന്ദിന് നൽകിയത്. എന്നാൽ, പണി പൂർത്തിയാക്കി വാഹനം ആനന്ദ് തിരികെ നൽകിയില്ല. രാജേഷ് കുമാറിന്‍റെ സഹായത്തോടെ ഓട്ടോറിക്ഷയുടെ എഞ്ചിൻ അഴിച്ചെടുത്ത ആനന്ദ്, ഈ എഞ്ചിൻ മുഹമ്മദ് സൽമാന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു ഓട്ടോറിക്ഷയിൽ ഘടിപ്പിച്ചു.

ചേസിസ് നമ്പറിൽ കൃത്രിമം വരുത്തുകയും ചെയ്‌തു. മുഹമ്മദ് സൽമാൻ ഈ ഓട്ടോറിക്ഷ ഉപയോഗിച്ചുവരികയായിരുന്നു. പരാതിയെത്തിയതോടെ വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യം തെളിഞ്ഞു. ഇതോടെയാണ് മൂവരേയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355800/engine-of-auto-taken-for-repair-smashed-three-arrested)