---
title: "നാവിൽ അലിയും മധുരം; ചായയ്ക്കൊപ്പം കഴിക്കാൻ പഞ്ഞിപോലെയൊരു 'എലാഞ്ചി'!"
english_title: "Sweet and melts in your mouth; A cotton-like 'Elanji' to eat with tea!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355798/sweet-and-melts-in-your-mouth-a-cotton-like-elanji-to-eat-with-tea-new"
published_at: "2026-04-27T16:38:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef448b67f60_A_cotton-like_Elanji_to_eat_with_tea.jpg"
keywords: []
---

# നാവിൽ അലിയും മധുരം; ചായയ്ക്കൊപ്പം കഴിക്കാൻ പഞ്ഞിപോലെയൊരു 'എലാഞ്ചി'!

> **Lead Summary:** **[** നാവിൽ കപ്പലോട്ടിക്കുന്ന മധുരവും മൃദുവായ മൈദ ദോശയും ചേരുന്ന നാടൻ പലഹാരമാണ് ഇലഞ്ചി. വൈകുന്നേരം ചായയ്ക്കൊപ്പമോ കുട്ടികൾക്ക് ടിഫിൻ ബോക്സിലോ നൽകാൻ പറ്റിയ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. തേങ്ങയും പഞ്ചസാരയും ചേർന്ന ഫില്ലിംഗും കനം കുറഞ്ഞ ലെയറുമാണ് ഇതിന്റെ പ്രത്യേകത. ഇത് എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

**[** നാവിൽ കപ്പലോട്ടിക്കുന്ന മധുരവും മൃദുവായ മൈദ ദോശയും ചേരുന്ന നാടൻ പലഹാരമാണ് ഇലഞ്ചി. വൈകുന്നേരം ചായയ്ക്കൊപ്പമോ കുട്ടികൾക്ക് ടിഫിൻ ബോക്സിലോ നൽകാൻ പറ്റിയ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. തേങ്ങയും പഞ്ചസാരയും ചേർന്ന ഫില്ലിംഗും കനം കുറഞ്ഞ ലെയറുമാണ് ഇതിന്റെ പ്രത്യേകത. ഇത് എങ്ങനെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

മാവ് തയ്യാറാക്കാൻ:

മൈദ - 1 കപ്പ്

മുട്ട - 1 എണ്ണം

വെള്ളം - അര കപ്പ്

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ഫില്ലിംഗ് തയ്യാറാക്കാൻ:

ചിരകിയ തേങ്ങ - 1.5 കപ്പ്

പഞ്ചസാര - കാൽ കപ്പ് (മധുരത്തിന് അനുസരിച്ച് കൂട്ടാം)

ഏലയ്ക്ക - 3 എണ്ണം

അണ്ടിപ്പരിപ്പ് - ആവശ്യത്തിന് (ഓപ്ഷണൽ)

നെയ്യ് - 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഘട്ടം 1: ഫില്ലിംഗ് തയ്യാറാക്കാം

ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് ഗോൾഡൻ നിറമാകുന്നതുവരെ വറക്കുക.

ഇതിലേക്ക് ചിരകിയ തേങ്ങ, പഞ്ചസാര, ഏലയ്ക്ക എന്നിവ ചേർത്ത് നന്നായി ഇളക്കുക.

പഞ്ചസാര പൂർണ്ണമായും ഉരുകി തേങ്ങയുമായി യോജിക്കുന്നതുവരെ ഇളക്കണം. ഫില്ലിംഗ് മൃദുവായിരിക്കണം, ഒരുപാട് നേരം വഴറ്റി മൊരിഞ്ഞു പോകരുത്. തയ്യാറായ ശേഷം ഇത് മാറ്റി വെക്കുക.

ഘട്ടം 2: മാവ് തയ്യാറാക്കാം

ഒരു മിക്സിയുടെ ജാറിൽ മൈദ, മുട്ട, വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. വെള്ളം അധികമാകരുത്. മാവ് ഒരുപാട് കട്ടിയുള്ളതോ തീരെ അയഞ്ഞതോ ആകാൻ പാടില്ല.

ഘട്ടം 3: ഇലഞ്ചി ചുട്ടെടുക്കാം

ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി അല്പം നെയ്യ് തടവുക.

ഇതിലേക്ക് ഒരു തവി മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കുന്നതുപോലെ നൈസായി പരത്തുക.

ഒരു വശം വെന്തുകഴിഞ്ഞാൽ മറിച്ചിടുക. കുറച്ചു സെക്കന്റുകൾക്ക് ശേഷം വീണ്ടും മറിച്ചിട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റുക.

ഇതിന്റെ ഒരു വശത്ത് രണ്ട് ടീസ്പൂൺ തേങ്ങ ഫില്ലിംഗ് വെച്ച് മുറുക്കി ചുരുട്ടിയെടുക്കുക (Roll ചെയ്യുക).

ബാക്കിയുള്ള മാവും ഫില്ലിംഗും ഉപയോഗിച്ച് ഇതേപോലെ ചെയ്തെടുക്കാം.

രുചികരമായ ഇലഞ്ചി തയ്യാർ! ഇത് ചൂടു ചായയ്ക്കൊപ്പം വിളമ്പാം. മൈദയ്ക്ക് പകരം പച്ചരിപ്പൊടി ഉപയോഗിച്ചും ഇത് തയ്യാറാക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355798/sweet-and-melts-in-your-mouth-a-cotton-like-elanji-to-eat-with-tea-new)