---
title: " ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി "
english_title: "Cobra snake dies after falling from jackfruit tree; family members who went to pick jackfruit are shocked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355786/cobra-snake-dies-after-falling-from-jackfruit-tree-family-members-who-went-to-pick-jackfruit-are-shocked"
published_at: "2026-04-27T16:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef3b89d36be_ASASEF.jpg"
keywords: []
---

#  ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി 

> **Lead Summary:** എറണാകുളം:**[** ചക്ക വീണ് പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തത്. മുറ്റത്തിന് സമീപം നാല് ചക്കകൾ വീണു കിടന്നിരുന്നു. അത് എടുക്കാൻ വീട്ടുകാർ ചെന്നപ്പോൾ ആണ് പാമ്പ് ചത്തു കിടക്കുന്നത് കണ്ടത്. അതേസമയം കനത്ത ചൂടിനിടെ സംസ്ഥാനത്ത് പാമ്പ്‌ കടിയേൽക്കുന്നത് വർദ്ധിക്കുകയാണ്. ഇന്ന് വിവിധ ജില്ലകളിലായി 7 പേർക്കാണ് വിഷപാമ്പിന്റെ കടി ഏറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ഉഗ്ര വിഷ പാമ്പുകളെയാണ് പിടികൂടിയത്. ഭാഗ്യം കൊണ്ടാണ് കുടുംബം കടി ഏൽക്കാതെ രക്ഷപ്പെട്ടത്. രമേശിന്റെ വീടിനകത്തു നിന്നാണ് ഉഗ്ര വിഷമുള്ള ശങ്കുവരയൻ പാമ്പുകളെ കണ്ടെത്തിയത്. 6 വയസുള്ള മകൾ കിടന്നുറങ്ങിയ റൂമിൽ ബെഡിനോട് ചേർന്നാണ് രാവിലെ പാമ്പിനെ കണ്ടത്. പിന്നീട് ശുചിമുറിയിലും കിടപ്പുമുറിയിലുമായി 2 പാമ്പുകളെ പിടികൂടി. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് മറ്റു 2 പാമ്പുകളെ കണ്ടത്.

## Article Content

എറണാകുളം:**[** ചക്ക വീണ് പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തത്. മുറ്റത്തിന് സമീപം നാല് ചക്കകൾ വീണു കിടന്നിരുന്നു. അത് എടുക്കാൻ വീട്ടുകാർ ചെന്നപ്പോൾ ആണ് പാമ്പ് ചത്തു കിടക്കുന്നത് കണ്ടത്. അതേസമയം കനത്ത ചൂടിനിടെ സംസ്ഥാനത്ത് പാമ്പ്‌ കടിയേൽക്കുന്നത് വർദ്ധിക്കുകയാണ്. ഇന്ന് വിവിധ ജില്ലകളിലായി 7 പേർക്കാണ് വിഷപാമ്പിന്റെ കടി ഏറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ഉഗ്ര വിഷ പാമ്പുകളെയാണ് പിടികൂടിയത്. ഭാഗ്യം കൊണ്ടാണ് കുടുംബം കടി ഏൽക്കാതെ രക്ഷപ്പെട്ടത്. രമേശിന്റെ വീടിനകത്തു നിന്നാണ് ഉഗ്ര വിഷമുള്ള ശങ്കുവരയൻ പാമ്പുകളെ കണ്ടെത്തിയത്. 6 വയസുള്ള മകൾ കിടന്നുറങ്ങിയ റൂമിൽ ബെഡിനോട് ചേർന്നാണ് രാവിലെ പാമ്പിനെ കണ്ടത്. പിന്നീട് ശുചിമുറിയിലും കിടപ്പുമുറിയിലുമായി 2 പാമ്പുകളെ പിടികൂടി. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് മറ്റു 2 പാമ്പുകളെ കണ്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355786/cobra-snake-dies-after-falling-from-jackfruit-tree-family-members-who-went-to-pick-jackfruit-are-shocked)