---
title: "ചുട്ടുപൊള്ളുന്ന ചൂടിൽ സെൻസസ് ഡ്യൂട്ടി; ഒഡീഷയിൽ രണ്ട് അധ്യാപകർ മരിച്ചു, സൂര്യാഘാതമെന്ന് സംശയം"
english_title: "Census duty in scorching heat; Two teachers die in Odisha, suspected to be sunstroke"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355785/census-duty-in-scorching-heat-two-teachers-die-in-odisha-suspected-to-be-sunstroke"
published_at: "2026-04-27T16:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef3b748f073_Two_teachers_die_in_Odisha,_suspected_to_be_sunstroke.jpg"
keywords: []
---

# ചുട്ടുപൊള്ളുന്ന ചൂടിൽ സെൻസസ് ഡ്യൂട്ടി; ഒഡീഷയിൽ രണ്ട് അധ്യാപകർ മരിച്ചു, സൂര്യാഘാതമെന്ന് സംശയം

> **Lead Summary:** **ഭുവനേശ്വർ/ബാരിപദ: [**ഒഡീഷയിൽ സെൻസസ് ഡ്യൂട്ടിക്കിടെ രണ്ട് അധ്യാപകർ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മയൂർഭഞ്ജ് ജില്ലയിലെ രാജ്കപൂർ ഹെംബ്രം, സുന്ദർഗഡ് ജില്ലയിലെ അനുരാഗ് എക്ക എന്നിവരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരിച്ചത്.

## Article Content

**ഭുവനേശ്വർ/ബാരിപദ: [**ഒഡീഷയിൽ സെൻസസ് ഡ്യൂട്ടിക്കിടെ രണ്ട് അധ്യാപകർ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മയൂർഭഞ്ജ് ജില്ലയിലെ രാജ്കപൂർ ഹെംബ്രം, സുന്ദർഗഡ് ജില്ലയിലെ അനുരാഗ് എക്ക എന്നിവരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരിച്ചത്.

ഈ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് സെൻസസ് ജോലിക്കിടെ താപനില ഉയർന്നുണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതർ അന്വേഷണം ആരംഭിച്ചു.

ബെട്നോട്ടി ബ്ലോക്കിലെ വൈദ്യനാഥ് ഹൈസ്കൂൾ അധ്യാപകനായ രാജ്കപൂർ ഹെംബ്രം ഞായറാഴ്ച വൈകുന്നേരം ബാരിപദയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വീടുതോറുമുള്ള സെൻസസ് സർവേ കഴിഞ്ഞ് മടങ്ങിയെത്തിയ ഇദ്ദേഹം ബോധരഹിതനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തനിക്ക് സുഖമില്ലെന്ന് അറിയിച്ചിട്ടും ജോലി തുടരാൻ അധികൃതർ സമ്മർദ്ദം ചെലുത്തിയതായി കുടുംബാംഗങ്ങൾ ആരോപിച്ചു. സുന്ദർഗഡിലെ ജറഡ സർക്കാർ ഹൈസ്കൂൾ അധ്യാപകനായ അനുരാഗ് എക്ക ശനിയാഴ്ച സെൻസസ് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നാലെയായിരുന്നു മരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355785/census-duty-in-scorching-heat-two-teachers-die-in-odisha-suspected-to-be-sunstroke)