---
title: "രാത്രി വിയർത്ത് കുളിക്കാൻ റെഡിയായിക്കോ...!  സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; രാത്രികാലങ്ങളിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ പവർ കട്ട്"
english_title: "Electricity restrictions announced in the state  "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355716/electricity-restrictions-announced-in-the-state-new-"
published_at: "2026-04-27T12:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef097d68175_line.jpg"
keywords: []
---

# രാത്രി വിയർത്ത് കുളിക്കാൻ റെഡിയായിക്കോ...!  സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; രാത്രികാലങ്ങളിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ പവർ കട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലെത്തിയതോടെ പ്രാദേശികമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് കടുത്ത വേനലിൽ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലെത്തിയതോടെ പ്രാദേശികമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു.

 പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355716/electricity-restrictions-announced-in-the-state-new-)