---
title: "ഉഷ്ണതരംഗത്തിൽ നിന്ന് രക്ഷനേടാൻ കീശയിൽ സവാള കരുതാം; വിചിത്ര ഉപദേശവുമായി കേന്ദ്രമന്ത്രി സിന്ധ്യ"
english_title: "Union Minister Scindia gives strange advice"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355714/union-minister-scindia-gives-strange-advice"
published_at: "2026-04-27T12:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef07b476da4_10.jpg"
keywords: []
---

# ഉഷ്ണതരംഗത്തിൽ നിന്ന് രക്ഷനേടാൻ കീശയിൽ സവാള കരുതാം; വിചിത്ര ഉപദേശവുമായി കേന്ദ്രമന്ത്രി സിന്ധ്യ

> **Lead Summary:** **ശിവപുരി: [**രാജ്യത്തെ പല ഭാഗങ്ങളിലും ഉഷ്ണതരംഗം കടുക്കുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ വിചിത്രമായ മാർഗ്ഗവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. എയർ കണ്ടീഷണറുകൾ ഒഴിവാക്കി പകരം കീശയിൽ ഒരു സവാള കരുതുന്നത് ചൂട് ഏൽക്കാതിരിക്കാൻ സഹായിക്കുമെന്നാണ് മന്ത്രിയുടെ ഉപദേശം.

## Article Content

**ശിവപുരി: [**രാജ്യത്തെ പല ഭാഗങ്ങളിലും ഉഷ്ണതരംഗം കടുക്കുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ വിചിത്രമായ മാർഗ്ഗവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. എയർ കണ്ടീഷണറുകൾ ഒഴിവാക്കി പകരം കീശയിൽ ഒരു സവാള കരുതുന്നത് ചൂട് ഏൽക്കാതിരിക്കാൻ സഹായിക്കുമെന്നാണ് മന്ത്രിയുടെ ഉപദേശം.

അതിശക്തമായ ചൂട് നിലനിൽക്കുന്ന മേയ്, ജൂൺ മാസങ്ങളിൽ പോലും താൻ കാറിലോ ഓഫീസിലോ എസി ഉപയോഗിക്കാറില്ലെന്നും, പണ്ടുകാലം മുതലുള്ള ഇത്തരം പരമ്പരാഗത രീതികളാണ് തന്നെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ചർമ്മം അതികഠിനമായ ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള 'ചമ്പൽ ചർമ്മം' ആണെന്നാണ് സിന്ധ്യയുടെ അവകാശവാദം. കാഴ്ചയിൽ താൻ യുവാവാണെങ്കിലും തന്റെ ആത്മാവ് പഴയതാണെന്നും പരമ്പരാഗത ആയുർവേദ രീതികളിലാണ് തനിക്ക് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പരാമർശം എന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ പലയിടങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളിൽ തുടരുന്നതിനിടെയാണ് മന്ത്രി ഇത്തരം ഒരു രീതി പിന്തുടരുന്നത് വെളിപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355714/union-minister-scindia-gives-strange-advice)