---
title: "'പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു'; മഹല്ല് സെക്രട്ടറിക്കെതിരെ ജുമാ മസ്ജിദിലെ പുരോഹിതൻ"
english_title: "Juma Masjid priest against Mahal Secretary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355703/juma-masjid-priest-against-mahal-secretary"
published_at: "2026-04-27T11:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eefdb8112de_wedding_case.jpg"
keywords: []
---

# 'പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു'; മഹല്ല് സെക്രട്ടറിക്കെതിരെ ജുമാ മസ്ജിദിലെ പുരോഹിതൻ

> **Lead Summary:** കാസർഗോഡ്: പടന്നയിലെ ശൈശവ വിവാഹത്തിൽ മഹല്ല് സെക്രട്ടറിക്കെതിരെ അഴിക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുളള. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് നിക്കാഹ് കഴിക്കുന്നത് എന്ന് തനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ചടങ്ങ് നടത്താൻ അനുവദിക്കില്ലായിരുന്നു എന്ന് റഹ്മത്തുളള വ്യക്തമാക്കി.

## Article Content

കാസർഗോഡ്: പടന്നയിലെ ശൈശവ വിവാഹത്തിൽ മഹല്ല് സെക്രട്ടറിക്കെതിരെ അഴിക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുളള. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് നിക്കാഹ് കഴിക്കുന്നത് എന്ന് തനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ചടങ്ങ് നടത്താൻ അനുവദിക്കില്ലായിരുന്നു എന്ന് റഹ്മത്തുളള വ്യക്തമാക്കി.

മഹല്ല് സെക്രട്ടറി ഉൾപ്പടെയുള്ളവർ പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി എന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ചടങ്ങുകൾ നടത്താൻ പ്രേരിപ്പിച്ചത്. താൻ നിക്കാഹ് ചടങ്ങ് നടത്തി കൊടുക്കുക മാത്രമാണ് ചെയ്തത് എന്നും റഹ്മത്തുളള പറഞ്ഞു.

അതേസമയം, ശൈശവ വിവാഹം നടന്നെന്ന പരാതിയിൽ വരനുൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തിരുന്നു. വരൻ എടച്ചാക്കൈ സ്വദേശി ഷാബിർ ഷെയ്ഖ്, പെൺകുട്ടിയുടെ പിതാവ്, അഴീക്കാൽ ജുമാ മസ്ജിദ് സെക്രട്ടറിയും പടന്ന പഞ്ചായത്തംഗവുമായ പി.കെ. താജുദ്ദീൻ, ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355703/juma-masjid-priest-against-mahal-secretary)