---
title: " ഗേറ്റ് അടയ്ക്കുന്നതിനിടെ അണലിയുടെ കടിയേറ്റു; ഹരിപ്പാട് വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു"
english_title: "A 40-year-old woman was bitten by a snake in Pallipad, Haripad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355678/a-40-year-old-woman-was-bitten-by-a-snake-in-pallipad-haripad-new-"
published_at: "2026-04-27T10:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eef149399af_snk_.jpg"
keywords: []
---

#  ഗേറ്റ് അടയ്ക്കുന്നതിനിടെ അണലിയുടെ കടിയേറ്റു; ഹരിപ്പാട് വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു

> **Lead Summary:** **ആലപ്പുഴ : ( **[**https:***/*/truevisionnews.com/)] ഹരിപ്പാട് പള്ളിപ്പാട് 40 വയസുകാരിക്ക് പാമ്പ് കടിയേറ്റു. പള്ളിപ്പാട് സ്വദേശിനി സിന്ധുവിനാണ് കടിയേറ്റത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. വീടിന്റെ ഗേറ്റ് അടക്കുന്നതിനായി പോയപ്പോൾ ആണ് പാമ്പ് കടിയേറ്റത്.

## Article Content

**ആലപ്പുഴ : ( **[**https:***/*/truevisionnews.com/)] ഹരിപ്പാട് പള്ളിപ്പാട് 40 വയസുകാരിക്ക് പാമ്പ് കടിയേറ്റു. പള്ളിപ്പാട് സ്വദേശിനി സിന്ധുവിനാണ് കടിയേറ്റത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. വീടിന്റെ ഗേറ്റ് അടക്കുന്നതിനായി പോയപ്പോൾ ആണ് പാമ്പ് കടിയേറ്റത്.

അണലി ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ഉടൻ തന്നെ കരിയിലകുളങ്ങര എൽമെക്സ് ആശുപത്രിയിൽ എത്തിച്ച് ആന്റി വെനം നൽകി. 10 ഡോസ് ആന്റി വെനമാണ് നൽകിയത്. നിലവിൽ ഇവർ ഐസിയുവിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്.

കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ചുവരിലെ വിള്ളലുകൾ വഴിയോ വാതിലിനടിയിലൂടെയോ ആകാം പാമ്പുകൾ അകത്ത് കടന്നതെന്നാണ് നിഗമനം. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355678/a-40-year-old-woman-was-bitten-by-a-snake-in-pallipad-haripad-new-)