---
title: "വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത 67-കാരൻ പിടിയിൽ"
english_title: "MBA student raped after barging into women's hostel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355663/mba-student-raped-after-barging-into-womens-hostel"
published_at: "2026-04-27T10:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eee75066c4f_3.jpg"
keywords: []
---

# വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത 67-കാരൻ പിടിയിൽ

> **Lead Summary:** **ഭുവനേശ്വർ: [ **വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 67-കാരനായ പലചരക്ക് കടയുടമ അറസ്റ്റിലായി.

## Article Content

**ഭുവനേശ്വർ: [ **വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 67-കാരനായ പലചരക്ക് കടയുടമ അറസ്റ്റിലായി.

നഗരത്തിലെ ഗംഗാപദ പ്രദേശത്ത് കട നടത്തുന്ന ദീപക് പ്രധാൻ എന്നയാളെയാണ് ഇൻഫോ വാലി പോലീസ് പിടികൂടിയത്. ഏപ്രിൽ 24-നായിരുന്നു കേസിനാസ്പദമായ ക്രൂരത നടന്നത്. തന്റെ കടയോട് ചേർന്നുള്ള ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ പ്രതി, ഛത്തീസ്ഗഡ് ബിലാസ്പൂർ സ്വദേശിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ അതിജീവിത പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പോലീസ്, പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സുരക്ഷാ ക്രമീകരണങ്ങളുള്ള വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ഒരാൾ എങ്ങനെ പ്രവേശിച്ചു എന്ന കാര്യത്തിൽ പോലീസ് ഗൗരവകരമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറും മുൻപേയാണ് ഭുവനേശ്വറിലും സമാനമായ രീതിയിലുള്ള അതിക്രമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355663/mba-student-raped-after-barging-into-womens-hostel)