---
title: "'ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് ഞങ്ങള്‍ നിലത്ത് കിടക്കാന്‍ തയാറായത്,  താന്‍ റേപ്പിസ്‌റ്റോ ശിശുപീഡകനോ അല്ല' - ഡോണൾഡ് ട്രംപ് "
english_title: "Donald Trump responds to shooting at White House Correspondents' Dinner"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355662/donald-trump-responds-to-shooting-at-white-house-correspondents-dinner"
published_at: "2026-04-27T09:53:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eee4d836ff9_trump.jpg"
keywords: []
---

# 'ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് ഞങ്ങള്‍ നിലത്ത് കിടക്കാന്‍ തയാറായത്,  താന്‍ റേപ്പിസ്‌റ്റോ ശിശുപീഡകനോ അല്ല' - ഡോണൾഡ് ട്രംപ് 

> **Lead Summary:** **വാഷിങ്ടണ്‍: ** വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പ് സംഭവത്തിൽ നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. സിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അനിഷ്ട സംഭവത്തെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

## Article Content

**വാഷിങ്ടണ്‍: ** വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പ് സംഭവത്തിൽ നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. സിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അനിഷ്ട സംഭവത്തെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

സംഭവം നടക്കുമ്പോള്‍ തനിക്ക് ഭയം തോന്നിയില്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വെടിവെപ്പിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്നായിരുന്നു തന്റെ ഭയം. ഇപ്പോള്‍ താന്‍ ജീവിതം പഠിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നു.

എന്റെ ചുറ്റും മഹത്തായ വ്യക്തികളുണ്ടായിരുന്നു. അതുകാരണം സീക്രട്ട് സര്‍വീസിന്റെ നിര്‍ദേശത്തോട് ഞാന്‍ പതുക്കെയാണ് പ്രതികരിച്ചത്. എന്നാല്‍, തന്നോടും ഫസ്റ്റ് ലേഡി മെലാനിയയോടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് ഞങ്ങള്‍ നിലത്ത് കിടക്കാന്‍ തയാറായതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹില്‍ട്ടണിലെത്തിയ തോക്കുധാരി കൊണ്ടുവന്ന മാനിഫെസ്‌റ്റോ വായിക്കാന്‍ ഞാനും കാത്തിരിക്കുകയാണ്. താന്‍ റേപ്പിസ്‌റ്റോ ശിശുപീഡകനോ അല്ലെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള യുഎസിലെ പ്രമുഖര്‍ പങ്കെടുത്ത ഹില്‍ട്ടണില്‍ നടന്ന ഡിന്നറിനിടെ വെടിവെപ്പുണ്ടായിരുന്നു.ശനിയാഴ്ച രാത്രിയാണ് സംഭവം. വൈറ്റ് ഹൗസ് കറസ്പോണ്ടേഴ്സിന്റെ വാര്‍ഷിക ഡിന്നറിനിടെയാണ് വെടിയൊച്ചകള്‍ കേട്ടത്. ട്രംപ് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ട്രംപും അതിഥികളും ഇരുന്നിരുന്ന ബാല്‍റൂമിന് പുറത്താണ് വെടിവെപ്പുണ്ടായത്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരും ട്രംപ് ഭരണകൂടത്തിലെ മറ്റ് നിരവധി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.അതേമസമയം, സമയമാറ്റത്തോടെ ചടങ്ങ് നടക്കുമെന്നും ട്രംപ് വൈകാതെ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. സാധാരണയായി അത്താഴവിരുന്നുകള്‍ നടക്കുന്ന ഹില്‍ട്ടണ്‍ ഹോട്ടലില്‍ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്നാണ് സീക്രട്ട് സര്‍വീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355662/donald-trump-responds-to-shooting-at-white-house-correspondents-dinner)