---
title: "വിവാഹ വിരുന്നിൽ പങ്കെടുത്തു മടങ്ങവെ ദുരന്തം: അമിതവേഗത്തിലെത്തിയ ട്രക്ക് ബൈക്കിലേക്ക് ഇടിച്ചുകയറി, ദമ്പതികൾക്കും മകനും ദാരുണാന്ത്യം"
english_title: "Couple and son die after speeding truck hits bike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355645/couple-and-son-die-after-speeding-truck-hits-bike"
published_at: "2026-04-27T09:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eedceab1a5c_Couple_and_son_die_after_speeding_truck_hits_bike.jpg"
keywords: []
---

# വിവാഹ വിരുന്നിൽ പങ്കെടുത്തു മടങ്ങവെ ദുരന്തം: അമിതവേഗത്തിലെത്തിയ ട്രക്ക് ബൈക്കിലേക്ക് ഇടിച്ചുകയറി, ദമ്പതികൾക്കും മകനും ദാരുണാന്ത്യം

> **Lead Summary:** കാസ്​ഗഞ്ച് : ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ദമ്പതികൾക്കും മകനും ജീവൻ നഷ്ടമായി. ഞായറാഴ്ച വൈകിട്ട് കാദർഗഞ്ച് ഗംഗാ ഘട്ട് പാലത്തിൽ വെച്ച് അമിതവേഗതയിൽ വന്ന ഒരു ട്രക്ക് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സോംവീർ , ഭാര്യ അമിത , ഇവരുടെ രണ്ട് വയസ്സുകാരനായ മകൻ ശിവ എന്നിവരാണ് മരിച്ചതെന്ന് സിക്കന്ദപൂർ വൈഷ് എസ്എച്ച്ഒ ചഞ്ചൽ സിരോഹി അറിയിച്ചു. അപകടസ്ഥലത്തുതന്നെ മൂന്നുപേരും മരണപ്പെട്ടിരുന്നു.

## Article Content

കാസ്​ഗഞ്ച് : ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ദമ്പതികൾക്കും മകനും ജീവൻ നഷ്ടമായി. ഞായറാഴ്ച വൈകിട്ട് കാദർഗഞ്ച് ഗംഗാ ഘട്ട് പാലത്തിൽ വെച്ച് അമിതവേഗതയിൽ വന്ന ഒരു ട്രക്ക് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സോംവീർ , ഭാര്യ അമിത , ഇവരുടെ രണ്ട് വയസ്സുകാരനായ മകൻ ശിവ എന്നിവരാണ് മരിച്ചതെന്ന് സിക്കന്ദപൂർ വൈഷ് എസ്എച്ച്ഒ ചഞ്ചൽ സിരോഹി അറിയിച്ചു. അപകടസ്ഥലത്തുതന്നെ മൂന്നുപേരും മരണപ്പെട്ടിരുന്നു.

ഡൽഹിയിൽ താമസിച്ചിരുന്ന സോംവീർ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. കുടുംബത്തോടൊപ്പം സ്വന്തം ഗ്രാമമായ രാംപൂരിലേക്ക് എത്തിയതായിരുന്നു സോംവീർ. ഞായറാഴ്ച, ബുദൗൺ ജില്ലയിലെ സിരോഹി ഗ്രാമത്തിൽ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ വാഹനം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി എസ്എച്ച്ഒ പറഞ്ഞു. പൊലീസ് ട്രക്ക് പിടിച്ചെടുത്തു. ഡ്രൈവറെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355645/couple-and-son-die-after-speeding-truck-hits-bike)