---
title: "നീയും ചതിച്ചോ?  നാരങ്ങാവെള്ളം കുടിച്ചാൽ പോക്കറ്റ് കീറും,  കിലോയ്ക്ക് 250 രൂപ കടന്നു "
english_title: "Lemons hit record price in the market"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355643/lemons-hit-record-price-in-the-market"
published_at: "2026-04-27T09:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eedc24b20a5_lemon.jpg"
keywords: []
---

# നീയും ചതിച്ചോ?  നാരങ്ങാവെള്ളം കുടിച്ചാൽ പോക്കറ്റ് കീറും,  കിലോയ്ക്ക് 250 രൂപ കടന്നു 

> **Lead Summary:** **എടക്കര: ( **[https://truevisionnews.com/)]**[] **കടുത്ത വേനൽച്ചൂടിനിടെ ദാഹമകറ്റാൻ ആശ്രയിക്കുന്ന ചെറുനാരങ്ങയ്ക്ക് വിപണിയിൽ റെക്കോർഡ് വില. ഒരു കിലോ ചെറുനാരങ്ങയുടെ വില 260 രൂപ വരെ എത്തിയിരിക്കുകയാണ്. ചില്ലറ വിപണിയിൽ ഇതിലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

## Article Content

**എടക്കര: ( **[https://truevisionnews.com/)]**[] **കടുത്ത വേനൽച്ചൂടിനിടെ ദാഹമകറ്റാൻ ആശ്രയിക്കുന്ന ചെറുനാരങ്ങയ്ക്ക് വിപണിയിൽ റെക്കോർഡ് വില. ഒരു കിലോ ചെറുനാരങ്ങയുടെ വില 260 രൂപ വരെ എത്തിയിരിക്കുകയാണ്. ചില്ലറ വിപണിയിൽ ഇതിലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

പച്ച നിറത്തിലുള്ളതിനെക്കാൾ വില കൂടുതലാണു മഞ്ഞയ്ക്ക്. അതായത് ഒരു ചെറുനാരങ്ങയ്ക്ക് ഏകദേശം 10 രൂപയിൽ കൂടുതലാണ് വില. ഒരു മാസം മുൻപ് കിലോയ്ക്ക് നൂറു രൂപയിൽ താഴെയായിരുന്നു വില. ചെറിയ നാരങ്ങയുടെ പിടിവിട്ട വില കാരണം വേനൽചൂടിൽ ദാഹമകറ്റാൻ നാരങ്ങ വെള്ളം കുടിക്കാമെന്നു കരുതിയാൽ പെട്ടു.

ബേക്കറികളിലും കൂൾ ബാറുകളിലും നാരങ്ങ വെള്ളം, സോഡാ നാരങ്ങ എന്നിവയ്ക്കു വില വർധിച്ചു. ചെറിയ കടകളിൽപോലും 15 രൂപ ഉണ്ടായിരുന്ന നാരങ്ങ വെള്ളത്തിന് 20 രൂപയായി. അതും പലയിടങ്ങളിലും കിട്ടാനുമില്ല. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണു ജില്ലയിലേക്ക് ചെറുനാരങ്ങ വരുന്നത്.

വേനൽ ശക്തമായതോടെ ഉൽപാദനം കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതുമാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. വഴിയോര കച്ചവടക്കാരിലും നാരങ്ങ വെള്ളത്തിനു പകരം വത്തയ്ക്ക വെള്ളം, ജൂസ്, സംഭാരം എന്നിവയാണു വിൽക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355643/lemons-hit-record-price-in-the-market)