---
title: "ലഹരിക്കടത്ത് കേസ്: ക്ലീൻചിറ്റിന് പിന്നാലെ എ. ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു  "
english_title: "CPM reinstates A. Shanavas, who was expelled in the drug trafficking case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355633/cpm-reinstates-a-shanavas-who-was-expelled-in-the-drug-trafficking-case-new"
published_at: "2026-04-27T08:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eed93f5f9f6_shanavas.jpg"
keywords: []
---

# ലഹരിക്കടത്ത് കേസ്: ക്ലീൻചിറ്റിന് പിന്നാലെ എ. ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു  

> **Lead Summary:** **ആലപ്പുഴ: ( **[https://truevisionnews.com/)]**[] **ലഹരിക്കടത്ത് കേസിനെത്തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ആലപ്പുഴയിലെ മുൻ പ്രാദേശിക നേതാവ് എ. ഷാനവാസിനെ പാർട്ടിയിൽ തിരിച്ചെടുത്തു. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

## Article Content

**ആലപ്പുഴ: ( **[https://truevisionnews.com/)]**[] **ലഹരിക്കടത്ത് കേസിനെത്തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ആലപ്പുഴയിലെ മുൻ പ്രാദേശിക നേതാവ് എ. ഷാനവാസിനെ പാർട്ടിയിൽ തിരിച്ചെടുത്തു. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

കേസിൽ ആരോപണ വിധേയനായ എ. ഷാനവാസിന് നേരത്തെ ആലപ്പുഴ നഗരസഭയിൽ സിപിഎം സീറ്റ് നൽകിയത് വിവാദമായിരുന്നു. തോണ്ടൻകുളങ്ങര വാർഡിലാണ് എൽഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഷാനവാസ് ഇപ്പോൾ ‘നല്ല കമ്യൂണിസ്റ്റാ’ണെന്നു ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞിരുന്നു.

2023 ജനുവരിയിലാണ് ഷാനവാസിന്‍റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിരോധിത പുകയില കടത്തിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വെച്ച് പടിയിലായതെന്നായിരുന്നു ഷാനവാസ് നൽകിയ വിശദീകരണം. എന്നാൽ, ആലപ്പുഴ ഏരിയ കമ്മിറ്റി അംഗവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ പാർട്ടി പുറത്താക്കി. പാർട്ടിയെ അറിയിക്കാതെ ലോറി വാങ്ങിയതും വാടകയ്ക്ക് നൽകിയ ലോറിയിൽ പുകയില കടത്ത് നടന്നതുമായിരുന്നു നടപടിക്ക് കാരണമായത്.

ഷാനവാസിന് പിന്നീട് പൊലീസ് ക്ലീൻചിറ്റ് നൽകി. ഷാനവാസിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. വാഹനം വാടകയ്ക്ക് നൽകിയതാണെന്നും, ലഹരിക്കടത്തിൽ പങ്കില്ലെന്നുമുള്ള ഷാനവാസിന്റെ വാദം ശരിവെച്ചാണ് പൊലീസിന്റെ റിപ്പോർട്ട്. ഒരുകോടി വിലവരുന്ന നിരോധിത പുകയില ഉത്പന്ന കടത്തിൽ ഷാനവാസിന്റെ പങ്ക് കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്. വാഹനം വാടകയ്ക്കെടുത്തത് കട്ടപ്പന സ്വദേശി ജയനാണെങ്കിലും കടത്തിൽ ഇയാൾക്ക് പങ്കുള്ളതിനും തെളിവില്ല.

സ്വകാര്യ കേബിൾ കമ്പനി കരാറുകാരനായ ഷാനവാസ് അനധികൃത സ്വത്ത് സമ്പാദിച്ചതായി വിവരമില്ല. പൂർണമായും ഷാനവാസിനെ പിന്തുണക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് ആലപ്പുഴ ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കേസിൽ പാർട്ടി അന്വേഷണ കമ്മീഷന്റെ പരിശോധന തുടരുന്നതിനിടെ പൊലീസ് റിപ്പോർട്ട് പുറത്തുവന്നതും ശ്രദ്ധേയമായിരുന്നു. റിപ്പോർട്ടിന് പിന്നിൽ സിപിഎം ഇടപെടലെന്നാരോപിച്ച കോൺഗ്രസ് വ്യാപക പ്രതിഷേധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355633/cpm-reinstates-a-shanavas-who-was-expelled-in-the-drug-trafficking-case-new)