---
title: "അണലിയുടെ കടിയേറ്റത് 12 വർഷത്തിനു മുമ്പ്, ദീർഘനാളായി അബോധാവസ്ഥയിൽ; ചികിത്സയിലായിരുന്ന 60 കാരൻ മരിച്ചു"
english_title: "kayamkulam man dies after 12 year snake bite complications"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355631/kayamkulam-man-dies-after-12-year-snake-bite-complications"
published_at: "2026-04-27T08:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eed598a592b_death_kayamkulam.jpg"
keywords: []
---

# അണലിയുടെ കടിയേറ്റത് 12 വർഷത്തിനു മുമ്പ്, ദീർഘനാളായി അബോധാവസ്ഥയിൽ; ചികിത്സയിലായിരുന്ന 60 കാരൻ മരിച്ചു

> **Lead Summary:** **കായംകുളം: ( **[www.truevisionnews.com]** )** 12 വർഷം മുൻപ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ ജെയിംസ് ആണ് മരിച്ചത്. വീട്ടുമുറ്റത്തുവെച്ച് അണലിയാണ് ഇദ്ദേഹത്തെ കടിച്ചത്. തുടർന്ന്, നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

## Article Content

**കായംകുളം: ( **[www.truevisionnews.com]** )** 12 വർഷം മുൻപ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ ജെയിംസ് ആണ് മരിച്ചത്. വീട്ടുമുറ്റത്തുവെച്ച് അണലിയാണ് ഇദ്ദേഹത്തെ കടിച്ചത്. തുടർന്ന്, നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

പിന്നീട് ഗുരുതരമായ ശാരീരികപ്രശ്നങ്ങളും പക്ഷാഘാതവുമുണ്ടായി. തലയിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. അഞ്ചുവർഷത്തോളം അബോധാവസ്ഥയിലായിരുന്നു.

കൂലിപ്പണിക്കാരനായിരുന്നു ജെയിംസ്. പാമ്പുകടിയേറ്റ് ചികിത്സയിലായതോടെ വരുമാനമാർഗം നിലച്ചു. ഭാര്യ റീനയുടെയും മകൻ റോബിന്റെയും കരുതലിലായിരുന്നു പിന്നീടുള്ള ജീവിതം. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം ജെയിംസിനു കൈത്താങ്ങായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും വനംവകുപ്പിൽനിന്നും സാമ്പത്തികസഹായം കിട്ടി. നഗരസഭയുടെ സാന്ത്വനചികിത്സാ വിഭാഗത്തിന്റെ സഹായവും ലഭിച്ചു. ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയ ജെയിംസ് ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355631/kayamkulam-man-dies-after-12-year-snake-bite-complications)