---
title: "19-കാരി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ, ബലാത്സംഗക്കൊലയെന്ന് സംശയം; ​ദുരൂഹതയുണ്ടെന്ന് പൊലീസ്"
english_title: "19 year old found hanging from a tree suspected to be a rape and murder case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355613/19-year-old-found-hanging-from-a-tree-suspected-to-be-a-rape-and-murder-case"
published_at: "2026-04-26T22:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ee460d701c9_murder.jpg"
keywords: []
---

# 19-കാരി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ, ബലാത്സംഗക്കൊലയെന്ന് സംശയം; ​ദുരൂഹതയുണ്ടെന്ന് പൊലീസ്

> **Lead Summary:** **പ്രതാപ്​ഗഡ്: ( **[www.truevisionnews.com]** ) **ഉത്തർപ്രദേശിൽ 19കാരിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. മണിക്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

## Article Content

**പ്രതാപ്​ഗഡ്: ( **[www.truevisionnews.com]** ) **ഉത്തർപ്രദേശിൽ 19കാരിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. മണിക്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി ഭക്ഷണ ശേഷം ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ പിറ്റേന്ന് രാവിലെ വീട്ടിൽ നിന്ന് 400 മീറ്റർ അകലെയുള്ള തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ ​ദുരൂഹതയുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് (വെസ്റ്റ്) ബ്രിജ്നന്ദൻ റായ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് 50 മീറ്റർ അകലെ നിന്ന് പെൺകുട്ടിയുടെ ചെരിപ്പുകളും ചില വസ്ത്രങ്ങളും കണ്ടെടുത്തു. പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് നാട്ടുകാർ രം​ഗത്തെത്തി. പെൺകുട്ടിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിലർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ വ്യക്തമല്ല.

മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി. മെഡിക്കൽ റിപ്പോർട്ടിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചാൽ, എഫ്‌ഐആറിൽ അതുമായി ബന്ധപ്പെട്ട വകുപ്പുകളും ചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഫോറൻസിക് വിദഗ്ധരും പൊലീസ് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355613/19-year-old-found-hanging-from-a-tree-suspected-to-be-a-rape-and-murder-case)