---
title: "മലപ്പുറത്ത് 16-കാരിക്കും തിരുവനന്തപുരത്ത് 14-കാരിക്കും, കണ്ണൂരിൽ വീട്ടമ്മയ്ക്കും പാമ്പുകടിയേറ്റു; സംസ്ഥാനത്ത് ഇന്ന് മാത്രം പാമ്പ് കടിയേറ്റത് 16 പേർക്ക്"
english_title: "16 people were bitten by snakes in the state today alone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355604/16-people-were-bitten-by-snakes-in-the-state-today-alone"
published_at: "2026-04-26T21:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ee30e4405ac_snake.jpg"
keywords: []
---

# മലപ്പുറത്ത് 16-കാരിക്കും തിരുവനന്തപുരത്ത് 14-കാരിക്കും, കണ്ണൂരിൽ വീട്ടമ്മയ്ക്കും പാമ്പുകടിയേറ്റു; സംസ്ഥാനത്ത് ഇന്ന് മാത്രം പാമ്പ് കടിയേറ്റത് 16 പേർക്ക്

> **Lead Summary:** **തിരുവനന്തപുരം: **) സംസ്ഥാനത്ത് കൊടും ചൂടിനിടയിൽ പാമ്പ് കടിയേറ്റുളള മരണം കൂടുന്നു. ഇന്ന് മാ​ത്രം രണ്ട് പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. കണ്ണൂരിലും ഇടുക്കിയിലും ആണ് പാമ്പ് കടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇടുക്കി കാഞ്ഞാറിൽ എഴുപത്തിയഞ്ചുകാരിയായ വിശാലാക്ഷിയാണ് മരിച്ചത്. കണ്ണൂർ മുതുകടയിൽ മരിച്ച നഫീസയ്ക്ക് വെള്ളിയാഴ്ചയാണ് പാമ്പ് കടിയേറ്റത്.

## Article Content

**തിരുവനന്തപുരം: **) സംസ്ഥാനത്ത് കൊടും ചൂടിനിടയിൽ പാമ്പ് കടിയേറ്റുളള മരണം കൂടുന്നു. ഇന്ന് മാ​ത്രം രണ്ട് പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. കണ്ണൂരിലും ഇടുക്കിയിലും ആണ് പാമ്പ് കടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇടുക്കി കാഞ്ഞാറിൽ എഴുപത്തിയഞ്ചുകാരിയായ വിശാലാക്ഷിയാണ് മരിച്ചത്. കണ്ണൂർ മുതുകടയിൽ മരിച്ച നഫീസയ്ക്ക് വെള്ളിയാഴ്ചയാണ് പാമ്പ് കടിയേറ്റത്.

അതേസമയം മലപ്പുറം കൈനോട് പതിനാറുകാരിക്ക് പാമ്പുകടിയേറ്റു. കൈനോട് സ്വദേശിയുടെ മകള്‍ക്കാണ് പാമ്പുകടിയേറ്റത്. കുടുംബം താമസിക്കുന്ന ഫ്ളാറ്റിന്റെ പരിസരത്തുവെച്ചാണ് പാമ്പുകടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും കുടുംബം പറഞ്ഞു. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം തിരുവനന്തപുരത്ത് പതിനാലുവയസുകാരിക്ക് പാമ്പുകടിയേറ്റു. മൂങ്ങോട് സ്വദേശി ഹന്ന ഫാത്തിമയ്ക്കാണ് പാമ്പ് കടിയേറ്റത്. വീടിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂരിൽ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. പട്ടുവം കുന്നരു സ്വദേശി നമ്പറാൻ നാരായണിക്കാണ് പാമ്പുകടിയേറ്റത്. വീട്ടിനടുത്ത വിറകുപുരയിൽ വച്ച് ഉച്ചയ്ക്ക് 3 30 ഓടെയാണ് പാമ്പുകടിയേറ്റത്. നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് നാരായണി. ഇതോടെ സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റവരുടെ എണ്ണം 16 ആയി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355604/16-people-were-bitten-by-snakes-in-the-state-today-alone)