---
title: "നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ"
english_title: "22 year old arrested for exposing nudity to law student"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355602/22-year-old-arrested-for-exposing-nudity-to-law-student"
published_at: "2026-04-26T20:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ee276cce72c_arrest.jpg"
keywords: []
---

# നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ

> **Lead Summary:** കൊച്ചി: നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തിയ 22കാരൻ പിടിയിൽ. കൊച്ചി, മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനിൽ അശ്വിൻ രാജീവിനെയാണ് അറസ്റ്റ് ചെയ്തത്. എടത്തല പൊലീസാണ് പ്രതിയെ പിടികൂടിയത്.

## Article Content

കൊച്ചി: നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നതാ പ്രദർശനം നടത്തിയ 22കാരൻ പിടിയിൽ. കൊച്ചി, മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനിൽ അശ്വിൻ രാജീവിനെയാണ് അറസ്റ്റ് ചെയ്തത്. എടത്തല പൊലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ 22നായിരുന്നു കേസിനാസ്പദമായ സംഭവം. മണലിമുക്ക് - തേവക്കൽ റോഡിൽ വെച്ച് ഇലക്ട്രിക് സ്കൂട്ടറിലെത്തിയ പ്രതി നിയമവിദ്യാർഥിനിക്ക് നേരെ ന​ഗ്നത പ്രദർശിക്കുകയായിരുന്നു. വിദ്യാർഥിനിയെ പ്രതി കടന്നുപിടിക്കാനും ശ്രമിച്ചതായി പരാതിയിൽ പറയുന്നു.

സ്കൂട്ടറിന്റെ നമ്പറുൾപ്പെടെ വെച്ചാണ് വിദ്യാർഥിനി ഇയാൾക്കെതിരെ കേസ് കൊടുത്തത്. എടത്തല പഞ്ചായത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവ പൊലീസ് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355602/22-year-old-arrested-for-exposing-nudity-to-law-student)