---
title: "ഒന്‍പത് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരായി; അൽമയെ കൊലപ്പെടുത്തിയത് വർഷങ്ങളായി കുട്ടികൾ ഇല്ലാത്തതിനാൽ, പ്രതി വിഷ്ണുനാഥിന്റെ മൊഴി"
english_title: "love marriage ends in tragedy wife murdered in neyyattinkara over childless dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355599/love-marriage-ends-in-tragedy-wife-murdered-in-neyyattinkara-over-childless-dispute"
published_at: "2026-04-26T19:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ee1f3010367_crime.jpg"
keywords: []
---

# ഒന്‍പത് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരായി; അൽമയെ കൊലപ്പെടുത്തിയത് വർഷങ്ങളായി കുട്ടികൾ ഇല്ലാത്തതിനാൽ, പ്രതി വിഷ്ണുനാഥിന്റെ മൊഴി

> **Lead Summary:** **നെയ്യാറ്റിൻകര: ( **[www.truevisionnews.com]** ) **വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികൾ ഇല്ലാതിരുന്നതിനാൽ ആണ് അൽമയെ കൊലപ്പെടുത്തിയതെന്ന് പ്രതി വിഷ്ണുനാഥിന്റെ മൊഴി. ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കര ആർസി ചർച്ചിനു സമീപമാണ് ക്രൂരമായ കൊലപാതകം നടന്നത്. ഒമ്പത് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്.

## Article Content

**നെയ്യാറ്റിൻകര: ( **[www.truevisionnews.com]** ) **വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികൾ ഇല്ലാതിരുന്നതിനാൽ ആണ് അൽമയെ കൊലപ്പെടുത്തിയതെന്ന് പ്രതി വിഷ്ണുനാഥിന്റെ മൊഴി. ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കര ആർസി ചർച്ചിനു സമീപമാണ് ക്രൂരമായ കൊലപാതകം നടന്നത്. ഒമ്പത് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്.

കുട്ടികൾ ഇല്ലാത്തതിനെ സംബന്ധിച്ച് ഭാര്യയുമായി ഏറെ നാളുകളായി തർക്കം ഉണ്ടായിരുന്നതായും വിഷ്ണുനാഥ് പറയുന്നു. ഇന്നും ഇത് സംബന്ധിച്ച് തർക്കം നടന്നിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യയെ കുത്തിയശേഷം വിഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞു. സഹോദരൻ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ അൽമ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.

വിഷ്ണുവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. അൽമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിഎസ്‌‌സി കോച്ചിങ് സെന്റർ അധ്യാപകനാണ് വിഷ്ണുനാഥ്. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ ആരും തന്നെയുണ്ടായിരുന്നില്ല. അൽമയുടെ കഴുത്തിനാണ് കുത്തേറ്റത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355599/love-marriage-ends-in-tragedy-wife-murdered-in-neyyattinkara-over-childless-dispute)