---
title: "കൊടും ചൂടിന് ആശ്വാസം; കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ വേനല്‍മഴ"
english_title: "relief from the scorching heat summer rains in pathanamthitta and kozhikode districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355597/relief-from-the-scorching-heat-summer-rains-in-pathanamthitta-and-kozhikode-districts"
published_at: "2026-04-26T19:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ee1b6ae2d5e_rain.jpg"
keywords: []
---

# കൊടും ചൂടിന് ആശ്വാസം; കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ വേനല്‍മഴ

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നതിനിടെ ആശ്വാസമായി വേനൽമഴ. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് മഴ ലഭിച്ചത്. കോഴിക്കോട് മുക്കം, താമരശേരി, ബാലുശേരി എന്നിവിടങ്ങളിലാണ് വേനൽമഴയെത്തിയത്.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നതിനിടെ ആശ്വാസമായി വേനൽമഴ. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് മഴ ലഭിച്ചത്. കോഴിക്കോട് മുക്കം, താമരശേരി, ബാലുശേരി എന്നിവിടങ്ങളിലാണ് വേനൽമഴയെത്തിയത്.

അതേസമയം, സംസ്ഥാനത്ത് നാളെയും മറ്റന്നാളം കടുത്ത ചൂടിന് സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 40 °C വരെയും, കൊല്ലം ജില്ലയിൽ 39 °C വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സാധാരണയുള്ള ചൂടിനേക്കാൾ നാല് ഡി​ഗ്രി വരെ ചൂട് കൂടുതലായതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം,ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സംസ്ഥാനത്ത് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് കൊടുംചൂടില്‍ ജനം വലയുന്നതിനിടെയാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വേനല്‍മഴ വന്നേക്കുമെന്ന ആശ്വാസകരമായ വാര്‍ത്ത എത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355597/relief-from-the-scorching-heat-summer-rains-in-pathanamthitta-and-kozhikode-districts)