---
title: "ടിവി കാണുന്നതിനെച്ചൊല്ലി തർക്കം; ജന്മദിന ആഘോഷത്തിനിടെ ഭാര്യയെയും മകളെയും പേരക്കുട്ടിയെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്"
english_title: "Argument over TV viewing; Man stabs wife, daughter, and grandson to death during birthday party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355586/argument-over-tv-viewing-man-stabs-wife-daughter-and-grandson-to-death-during-birthday-party"
published_at: "2026-04-26T17:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69edfdb55689a_and_grandson_to_death_during_birthday_party.jpg"
keywords: []
---

# ടിവി കാണുന്നതിനെച്ചൊല്ലി തർക്കം; ജന്മദിന ആഘോഷത്തിനിടെ ഭാര്യയെയും മകളെയും പേരക്കുട്ടിയെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

> **Lead Summary:** **താനെ : [** ടിവി കാണുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് താനെയിൽ യുവാവ് സ്വന്തം കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചു. വീട്ടിൽ പിറന്നാൾ ആഘോഷങ്ങൾ നടക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ ഭാര്യ, മകൾ, പേരക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

**താനെ : [** ടിവി കാണുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് താനെയിൽ യുവാവ് സ്വന്തം കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചു. വീട്ടിൽ പിറന്നാൾ ആഘോഷങ്ങൾ നടക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ ഭാര്യ, മകൾ, പേരക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ താനെ റബോഡി സ്വദേശിയായ മുഹമ്മദ് താരിഖ് ഖാനെതിരെ പോലീസ് കേസെടുത്തു. നഗരത്തിലെ റബോഡി പ്രദേശത്താണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

താരിഖും ഭാര്യയുമായി നിരന്തരം വഴക്ക് ഉണ്ടാകുമായിരുന്നു. വെള്ളിയാഴ്ച ഖാനും കുടുംബവും പേരക്കുട്ടിയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിനായി ബന്ധുക്കളെല്ലാം വീട്ടിലെത്തിയിരുന്നു. ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ടെലിവിഷൻ കാണുന്നത് താരിഖ് എതിർത്തിരുന്നു. പിറന്നാൾ ദിവസം രാത്രി ഈ വിഷയത്തിൽ ഭാര്യയുമായി താരിഖ് വഴക്കുണ്ടാക്കി.

വഴക്കിനൊടുവിൽ താരിഖ് അടുക്കളയിൽ കരുതിയിരുന്ന കത്തി എടുത്ത് ഭാര്യയെ ആക്രമിച്ചു. സ്ത്രീയെ രക്ഷിക്കാൻ മകളും ചെറുമകളും ഇടപെട്ടപ്പോൾ താരിഖ് അവരെയും കുത്തിയതായി റബോഡി പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ പ്രദേശത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരിഖിന്റെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 118(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355586/argument-over-tv-viewing-man-stabs-wife-daughter-and-grandson-to-death-during-birthday-party)